ശബരിമലയിലെ യുവതി പ്രവേശനം ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ നടപ്പാക്കില്ലെന്ന് ഉറപ്പു നല്കി ബിജെപി പ്രകടന പത്രിക. ശബരിമലയുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും നിലനിര്‍ത്താന്‍ ഭരണഘടനാ പരമായ സംരക്ഷണം ഉറപ്പാക്കുമെന്ന് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിത ഉറപ്പ് നല്കുന്നു.
”ശബരിമലയിലെ പാരമ്പര്യത്തെയും വിശ്വാസപ്രമാണങ്ങളെയും അതോടൊപ്പം ആരാധനാപരമായുള്ള ആചാരങ്ങളെയും സമഗ്രമായ രീതിയില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതി മുന്‍പാകെ അവതരിപ്പിക്കുമെന്ന് ഞങ്ങള്‍ ഉറപ്പു നല്കുന്നു.
മാത്രമല്ല ശബരിമലയുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും നിലനിര്‍ത്താന്‍ ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യും”-എന്നിങ്ങനെയാണ് ബിജെപി പ്രകടന പത്രികയില്‍ ഉറപ്പ് നല്‍കുന്നത്.
യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന സിപിഎമ്മും, ഇടത് സര്‍ക്കാരും ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന ആക്ഷേപം ബിജെപി ഉയര്‍ത്തിയിരുന്നു. സുപ്രിം കോടതിയില്‍ നല്കിയ പുനപരിശോധന ഹാര്‍ജിയില്‍ വിധി വന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അനന്തര നടപടിയിലേക്ക് കടക്കുമെന്നും അവര്‍ ഉറപ്പ് നല്‍കിയിരുന്നു.
ശബരിമല വിഷയ ബിജെപി തെരഞ്ഞെടു്പപ് വിഷയമാക്കിയതിന് പിറകെയാണ് ബിജെപി വിഷയം പ്രകടന പത്രികയിലും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വിഷയം ബിജെപി പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നതെന്ന് പന്തളം കൊട്ടാരം പ്രതിനിധി നേരത്തെ പറഞ്ഞിരുന്നു. ആചാരസംരക്ഷണത്തിനൊപ്പം നില്‍ക്കുന്നവരെ പിന്തുണക്കുമെന്നും പന്തളം കൊട്ടാരം വക്താവ് വ്യക്തമാക്കിയിരുന്നു.
ആചാരസംരക്ഷണത്തിനൊപ്പം നില്‍ക്കുന്നവരെ രപിന്തുണക്കുമെന്ന് എന്‍എസ്എസും വ്യക്തമാക്കിയിരുന്നു. ഇതോടെ ശബരിമലയിലെ സുപ്രിം കോടതി വിധി എതിരായാല്‍ പോലും യുവതി പ്രവേശനം സാധ്യമാകാതിരിക്കാന്‍ ബിജെപി അധികാരത്തിലെത്തണമെന്ന സന്ദേശമാണ് പാര്‍ട്ടി നല്‍കുന്നത്. ഇത് ഹിന്ദു ഏകീകരണത്തിന് ഇടയാക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
Discussion about this post