വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ ലോകരാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ച 3.3 ശതമാനം മാത്രമായിരിക്കുമെന്ന് ഐ.എം എഫ് . ഈ വര്‍ഷം സാമ്പത്തികമായി എഴുപത് ശതമാനം രാജ്യങ്ങള്‍ക്കും കിതപ്പ് അനുഭവിക്കേണ്ടി വരുമെന്ന് ഐ.എം.എഫ് മുഖ്യസാമ്പത്തിക ഉപദേഷ്ടാവും മലയാളിയുമായ ഗീത ഗോപിനാഥ് വ്യക്തമാക്കുന്നു. എന്നാല്‍ പ്രതിസന്ധികളെ തരണംചെയ്ത് ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക വ്യവസ്ഥ ഇന്ത്യയുടേത് ആകുമെന്നും അവര്‍ പറഞ്ഞു . ഉപഭോഗം ഉയരുന്നതും നിക്ഷേപം വര്‍ദ്ധിക്കുന്നതുമാണ് ഇന്ത്യയ്ക്ക് അനുഗ്രഹമാകുന്നത്.
കഴിഞ്ഞ ഒക്ടോബറിൽ പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം 2019ൽ 7.4 ശതമാനവും, 2120 ൽ 7.5 ശതമാനവുമായിരുന്നു കണക്കാക്കിയിരുന്നത്. എന്നാൽ ഇതിൽ നിന്നും 0.1 ശതമാനം താഴ്ത്തി 2019ൽ 7.3 ശതമാനവും 2020ൽ 7.4 ശതമാനവുമാണ് ഇപ്പോഴത്തെ അനുമാനം.
2019ൽ ചൈന 6.6 ശതമാനം വളർച്ച കൈവരിക്കുമെന്ന് ചൂണ്ടിക്കാട്ടുമ്പോൾ ഇന്തയ 7.1 ശതമാനം വളരും. 2020ല്‍ ചൈനയുടെ വളർച്ച 6.1 ആയി കുറയുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പൊതുകടം കുറയ്ക്കുവാനും , ബാങ്കിംഗ് മേഖല ശുദ്ധീകരിക്കാനുമുള്ള ശ്രമങ്ങളും , നവ സാമ്പത്തിക ഘടനാ പരിഷകരണങ്ങളും ഇന്ത്യയ്ക്ക് ഏറെ ഗുണം ചെയ്യുന്നതായി ഐ.എം.എഫ് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു .
അമേരിക്ക ചൈനയുമായി നിലവിലെ വ്യാപാര യുദ്ധങ്ങള്‍ തുടര്‍ന്നാല്‍ ആഗോള സാമ്പത്തിക വളര്‍ച്ച കുറയും . യൂറോപ്പില്‍ വളര്‍ച്ച ഇല്ലാതാവുകയോ നേരിയ തോതില്‍ മാത്രമാവുകയോ ചെയ്യും. ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്ത് പോകുന്നത് സംബന്ധിച്ച ആശയക്കുഴപ്പം ബ്രിട്ടന്റെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കും .
ലോകസാമ്പത്തിക വ്യവസ്ഥയ്ക്ക് ഇത് വളരെയധികം സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട സാഹചര്യമാണെന്ന് അവര്‍ വ്യക്തമാക്കി. ഏതെങ്കിലും തരത്തിലൊരു പ്രശ്നം സംഭവിച്ചാല്‍ വികസ്വര രാജ്യങ്ങള്‍ തളരും , കയറ്റുമതി സാമ്പത്തിക സമ്പദ് വ്യവസ്ഥകള്‍ പ്രതിസന്ധിയിലാകും . കടബാധ്യതയുള്ളവര്‍ കൂടുതല്‍ കെണിയിലാകും.
യു.എസ് 1.9% , ജര്‍മനി 1.4% ജപ്പാന് 0.5 % സ്പെയില്‍ 1.4% എന്നിങ്ങനെയാണ് അടുത്ത വര്‍ഷം വളര്‍ച്ച കൈവരിക്കുകഎന്ന് ഐ.എം.എഫ് വിശദീകരിക്കുന്നു .
ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം കിട്ടുന്ന രാജ്യമെന്ന പദവി ഇന്ത്യ നിലനിറുത്തി . 2018 ല്‍ 7900 കോടി ഡോളര്‍ ആയിരുന്നു വിദേശ ഇന്ത്യക്കാര്‍ ഇന്ത്യയിലേക്ക് അയച്ചത് . തൊട്ടുമുന്നത്തെ കൊല്ലം ഇത് 6530 കോടി ഡോളര്‍ ആയിരുന്നു . കഴിഞ്ഞ വര്‍ഷം 14% വളര്‍ച്ചയ്ക്ക് കാരണം കേരളത്തിലെ പ്രളയം ആണെന്ന് ലോകബാങ്ക് വിലയിരുത്തുന്നു .
Discussion about this post