വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയ്ക്കുള്ളില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ സഹോദരന്മാര് അറസ്റ്റില്‍ . വര്‍ക്കല പുന്നമൂട് സ്വദേശികളായ സജി പ്രകാശ് , രാജീവ് പ്രകാശ് എന്നിവരെയാണ് വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തത്.
പുന്നമൂട് സ്വദേശിയായ ബിനീഷിനെയാണ് ഇവര്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ബിനിഷിനെ ഇരുവരും നേരത്തെ മര്‍ദ്ധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു . ഇതിനു പിന്നാലെയാണ് സഹോദരങ്ങള്‍ ആശുപത്രിയിലെത്തി മര്‍ദ്ദിക്കുകയും ഉളി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തത് . പതിമൂന്ന് കുത്തുകളേറ്റ യുവാവിന്റെ നില ഗുരുതരമാണ്
Discussion about this post