ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയുള്ള സംഭാവനകള്‍ക്ക് സ്റ്റേയില്ല.ഇലക്ടറല്‍ ബോണ്ടുവഴി രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ സ്വീകരിക്കുന്നതിന് വിലക്കില്ലെന്ന് സുപ്രീംകോടതി. നിലവിലെ സ്ഥിതി തുടരാം. എന്നാല്രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇലക്ടറല്‍ ബോണ്ടിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. ബോണ്ട് സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി തള്ളി.
മെയ് 30നകം വിശദാംശങ്ങള്‍ നല്‍കണം. വിശദമായ വാദം കേള്‍ക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.മുദ്രവെച്ച കവറില്‍ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കണമെന്നും കോടതി.ഇലക്ട്രല്‍ ബോണ്ടുകള്‍ വഴി സംഭാവനകള്‍ നല്‍കിയവരെ കുറിച്ചുള്ള വിവരങ്ങള്‍, എത്ര തുക ലഭിച്ചു,ഓരോ ബോണ്ടിലും ലഭിച്ച തുകയുടെ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇടക്കാല വിധി പുറപ്പെടുവിച്ചത്.
Discussion about this post