സിപിഎം സ്ഥാനാര്‍ത്ഥിക്ക് വോട്ടഭ്യര്‍ത്ഥിച്ച് എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് വൈകീട്ട് മധുരയിലെ പൊതുറാലിയില്‍ പങ്കെടുക്കും, വൈകീട്ട് 5: 30നാണ് റാലി. യോഗത്തില്‍ ഇടതുനേതാക്കളും പങ്കെടുക്കും.പ്രചാരണത്തിനായി തമിഴ്‌നാട്ടിലെത്തുന്ന രാഹുല്‍ കൃഷ്ണഗിരിയിലെയും സേലത്തെയും തേനിയിലെയും റാലിയില്‍ പങ്കെടുക്കും.
മധുരയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് എസ് യു വെങ്കിടേശ്വനാണ്. എഐഎഡിഎംകെയിലെ വിവി രാജാണ് എതിരാളി. 27 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയ ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്റെ ആദ്യ തമിഴ്‌നാട് സന്ദര്‍ശനം കൂടിയാണിത്. പ്രകടന പത്രികയുടെ തമിഴ് പതിപ്പ് യോഗത്തില്‍ രാഹുല്‍ പ്രകാശനം ചെയ്യും. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തിലാണ് കോണ്‍ഗ്രസും സിപിഎം ഉള്‍പ്പെടയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മത്സരിക്കുന്നത്.
അതേസമയം, എന്‍ഡിഎയുടെ തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി മധുരയിലെത്തും. തേനി, ദിണ്ടിഗുള്‍, മധുര, വിരുദുനഗര്‍ എന്നിവടങ്ങളില്‍ നാളെ നടക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രധാനമന്ത്രി സംസാരിക്കും. രാഹുല്‍ ഗാന്ധിയുടെയും നരേന്ദ്ര മോദിയുടേയും സന്ദര്‍ശനത്തിന്റെ ഭാഗമായി മധുര വിമാനത്താവളത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട
Discussion about this post