കൊച്ചി: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തന്നെ അന്യായമായി അറസ്റ്റ് ചെയ്ത ഉദ്യേഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചര്‍ ഹൈക്കോടതിയെ സമീപിച്ചു. തികച്ചും അന്യായമായി തന്നെ അറസ്റ്റു ചെയ്തതിന് പിന്നില്‍ പ്രവര്‍ത്തിച്ച പോലിസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് കെ.പി ശശികല ടീച്ചര്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഉത്തരവാദികളായ പോലിസുദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി വേണമെന്നും , അന്വേഷണ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
സൂര്യാസ്തമയത്തിന് ശഷേം സ്ത്രീകളെ അറസ്റ്റുചെയ്യണമെങ്കില്‍ മജിസ്ടേറ്റിന്റെ ഉത്തരവുണ്ടായിരിക്കണമെന്നാണ് സുപ്രിംകേടതി ഉത്തരവ്. ഇത് ലംഘിച്ച യാതൊരു ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെട്ടിട്ടില്ലാത്ത തന്നെ സുരക്ഷാ മുന്‍കരുതല്‍ എന്നപേരില്‍ അസമയത്ത് അറസ്റ്റു ചെയ്തു. അറസ്റ്റുചെയ്ത ഉദ്യേഗസ്ഥര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള ബഹുമതിയായി ക്യാഷ് അവാര്‍ഡ് ഉള്‍പ്പെടെ നല്‍കിയത് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയാണെന്ന് വ്യക്തമാക്കുന്നതായും ശശികല ടീച്ചര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഭരണഘടന ഉറപ്പ് നല്കുന്ന മതപരമായ ആരാധന സ്വാതന്ത്ര്യമാണ് പോലിസ് തടഞ്ഞതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.ഹര്‍ജി പരിഗണിച്ച കോടതി സംസ്ഥാന ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പോലിസ് മേധാവി, എറണാകുളം റേഞ്ച് ഐജി, പത്തനം എസ്പി, പത്തനം തിട്ട ജില്ലാ കളക്ടര്‍ എന്നിവരോട് വിശദീകരണം നല്കാന് ആവശ്യപ്പെട്ടു.
മണ്ഡല മാസ പൂജകള്‍ക്കായി ശബരിമലയിലെത്തിയ ശശികലടീച്ചറെ മരക്കൂട്ടത്ത് വെച്ച് അര്‍ദ്ധരാത്രി ഒന്നരയ്ക്ക് ശേഷമാണ് പോലിസ് അറസ്റ്റു ചെയ്തത്. അറസ്റ്റില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മ സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.
Discussion about this post