തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്നലെ കോഴിക്കോട് എത്തിയ നരേന്ദ്ര മോദിക്കെതിരെ പോസ്റ്റര്‍ പ്രചാരണം നടത്തിയവര്‍ക്കെതിരെ കേസേടുത്തു.കിസാന്‍ മഹാസംഘ് പ്രവര്‍ത്തകരായ അഞ്ച് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
30 ഓളം പ്രവര്‍ത്തകരുള്‍പ്പെടുന്ന കിസാന്‍ മഹാസംഘിലുള്ള 5 പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. കാര്‍ഷിക നയങ്ങള്‍ക്കെതിരെയാണ് ഇവര്‍ പോസ്റ്റര്‍ പ്രചാരണം നടത്തുന്നത്.പ്രധാനമന്ത്രി സഞ്ചരിക്കുന്ന സ്ഥലങ്ങളിലെല്ലാം ഇത്തരത്തില്‍ പോസ്റ്ററുകളും പ്രതിഷേധവും ഇവര്‍ നടത്താറുണ്ടെന്നാണ് വിവരം.
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി കോഴിക്കോട് എത്തുന്ന പശ്ചാത്തലത്തിലാണ് അറസ്റ്റ്. പ്രവർത്തകരെ കോഴിക്കോട് കസബ പൊലീസ് 12 മണിക്കൂർ കരുതൽ തടങ്കലിൽ വച്ചു. രാത്രി 11.30 ന് IPC 15l പ്രകാരം കേസെടുത്ത് വിട്ടയച്ചു.
Discussion about this post