തിരുവനന്തപുരം: തുലാഭാരത്തിനിടെ തട്ട് പൊട്ടിവീണ് തിരുവനന്തപുരം മണ്ഡലം ലോക്സഭ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശിതരൂരിന് പരിക്ക്.ഇന്ന് രാവിലെ ഗാന്ധാരിയമ്മന്‍ കോവില്‍ ക്ഷേത്രത്തിലെത്തില്‍ വച്ചായിരുന്നു സംഭവം. പരിക്കേറ്റ ഉടന്‍ അദ്ദേഹത്തെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുലാഭാരം നടത്തുന്നതിനിടെ തട്ട്പൊട്ടി വീഴുകയായിരുന്നു. തരൂരിന്റെ തലക്കാണ് പരിക്കേറ്റത്.
തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങുന്നതിന് മുമ്പ് തുലാഭാര വഴിപാട് നടത്താനായി തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവില്‍ ക്ഷേത്രത്തിലെത്തിയതായിരുന്നു തരൂര്‍.
വാര്‍ത്ത പുറത്ത് വന്നതോടെ ചര്‍ച്ചകളുമായി സോഷ്യല്‍ മീഡിയയും രംഗത്തെത്തി. ക്ഷേത്രത്തില്‍ തുലാഭാരത്തട്ട് പൊട്ടി തലയില്‍ വീണത് മോശം ശകുനമെന്നാണ് ചിലരുടെ പരിഹാസം. ലക്ഷണം വച്ച് തോല്‍വി ഉറപ്പായെന്ന് ചിലര്‍ ട്രോളുന്നു.
തെരഞ്ഞെടുപ്പ് സര്‍വ്വേകളിലെല്ലാം ശശി തരൂര്‍ തിരുവന്തപുരത്ത് തോല്‍ക്കുമെന്നാണ് പ്രവചിക്കുന്നത്. അവസാന ഘട്ടത്തില്‍ പ്രചരണം കാര്യക്ഷമമായി നടക്കുന്നില്ലെന്ന് തരൂര്‍ തന്നെ പരാതി ഉന്നയിച്ചിരുന്നു. വലിയ മാര്‍ജിനില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് ജയിക്കുമെന്ന് ഇന്നലെ പുറത്ത് വന്ന ഏഷ്യാനെറ്റ് സര്‍വ്വേയും പ്രവചിച്ചിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സര്‍വ്വേകള്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post