തുലാഭാരം നടത്തുന്നതിനിടെ തട്ട് പൊട്ടി വീണ് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ശശി തരൂരിനെ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് സന്ദര്‍ശിച്ചു. തെരെഞ്ഞെടുപ്പ് തിരിക്കിനിടയിലും തന്നെ സന്ദര്‍ശിച്ചിതിനില്‍ തരൂര്‍ സന്തോഷം പങ്കുവച്ചു. ട്വിറ്റലാണ് നിര്‍മ്മല സീതാരാമനെ നന്ദി അറിയിച്ചത്. നിര്‍മ്മല സീതാരാമന് കാണിച്ച മര്യാദ രാഷ്ട്രീയക്കാരില്‍ അപൂര്‍വ്വമാണെന്നും തരും ട്വിറ്ററില്‍ കുറിച്ചു.
തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥി നിര്‍മ്മലാ കുമ്മനം രാജശേഖരന് , ആറ്റിങ്ങല്‍ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായാണ് നിര്‍മ്മലാ സീതാാമന് തിരുവനന്തപുരത്തെത്തിയത്.
അതേ സമയം തലക്ക് പരിക്കേറ്റ ശശിതരൂരിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. തലയിലെ മുറിവില്‍ ആറ് തുന്നലുണ്ട്. അദ്ദേഹം ന്യൂറോ സര്‍ജറി ഐസിയുവില്‍ നിരീക്ഷണത്തിലാണ്. പരിക്കേറ്റതിന് പിന്നാലെ തരൂരിന്റെ ഇന്നലത്തെ പര്യടന പരിപാടികള്‍ റദ്ദാക്കിയിരുന്നു.
Discussion about this post