മലപ്പുറം : കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്കായുള്ള പ്രചാരണത്തിനെത്തിയ നടിയും എ ഐ സി സി സെക്രട്ടറിയുമായ ഖുശ്ബു ജനപങ്കാളിത്തം കുറഞ്ഞതിനെ തുടർന്ന് പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങി.മലപ്പുറം തുവ്വൂരിൽ നടക്കുന്ന പ്രചാരണ പരിപാടിയിൽ പങ്കെടുക്കാനാണ് ഖുശ്ബു എത്തിയത്.
വൈകിട്ട് നാലു മണിക്ക് നിശ്ചയിച്ച പരിപാടിയിൽ പങ്കെടുക്കാൻ നാലരയോടെ ഖുശ്ബു എത്തി.എന്നാൽ പരിപാടിയ്ക്ക് സംഘാടകർ വേണ്ടത്ര സജ്ജീകരണങ്ങൾ ഒരുക്കാത്തതും,ജനപങ്കാളിത്തം കുറവായതും ഖുശ്ബുവിനെ പ്രകോപിപ്പിച്ചു.ഇതോടെ ഖുശ്ബു കാറിൽ നിന്നും ഇറങ്ങാൻ പോലും തയ്യാറാകാതെ മടങ്ങുകയായിരുന്നു.
ഖുശ്ബുവിന്റെ മടക്കം പ്രാദേശിക കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.പരിപാടിയുടെ സമയം സംബന്ധിച്ച ആശയപ്പുഴപ്പമാണ് ജനപങ്കാളിത്തം കുറയാൻ കാരണമെന്നാണ് പ്രാദേശിക നേതാക്കളുടെ വാദം.സംഭവത്തിൽ മലപ്പുറം ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് വിശദീകരണം തേടിയിട്ടുണ്ട്.
Discussion about this post