മലപ്പുറം; കേരളത്തിലെ മറ്റ് മണ്ഡലങ്ങളിലേക്കാള്‍ പരിതാപകരമായി വയനാട്ടില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍. രാഹുല്‍ റാലിയില്‍ പങ്കെടുത്ത് പോയതിന് പിന്നാലെയും പ്രചരണ പരിപാടിയ്ക്ക് ആള്‍ക്കുട്ടം എത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ജന പങ്കാളിത്തം കുറഞ്ഞതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അധ്യക്ഷനു വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ നടിയും എഐസിസി സെക്രട്ടറിയുമായ ഖുശ്ബു പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങിയതാണ് അവസാന സംഭവംയ
മലപ്പുറം തുവ്വൂരില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണ പൊതുയോഗത്തില്‍ പങ്കെടുക്കാനാണ് ഖിശ്ബു എത്തിയത്. വൈകിട്ട് നാല് മണിക്ക് നിശ്ചയിച്ച പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ നാലരയോടെയാണ് ഖുശ്ബു എത്തിയത്. പരിപാടിക്ക് സംഘാടകര്‍ ആവശ്യമായ ഒരുക്കം നടത്താത്തതും ആളുകളുടെ പങ്കാളിത്തം കുറഞ്ഞതും ഖുശ്ബുവിനെ ദേഷ്യം പിടിപ്പിച്ചു. ഇതോടെ കാറില്‍ നിന്നും ഇറങ്ങാന്‍ കൂട്ടാക്കാതെ അവര്‍ മടങ്ങുകയായിരുന്നു.
ഖുശ്ബുവിന്റെ മടക്കം പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പരിപാടിയുടെ സമയം സംബന്ധിച്ച ആശയക്കുഴപ്പമാണ് ആളുകള്‍ കുറയാന്‍ കാരണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. സംഭവത്തില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് പ്രാദേശിക നേതൃത്വത്തോട് വിശദീകരണം തേടിയിട്ടുണ്ട്.
ഇതിനിടെ വയനാട്ടില്‍ രാഹുലിന് പ്രതീക്ഷിച്ചയത്ര ഓളം ഉണ്ടാക്കാന്‍ കഴിയുന്നില്ല എന്ന റിപ്പോര്‍ട്ട് ഹൈക്കമാന്റിന്റെ ശ്രദ്ദയില്പെട്ടിട്ടുണ്ട്. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ മലപ്പുറത്ത് നിന്ന് എത്തി റാലിയില്‍ ഓളം സൃഷ്ടിച്ചതൊഴികെ മണ്ഡലത്തില്‍ കാര്യമായ ചലനം ഒന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പല പ്രാദേശി നേതാക്കളും വലിയ ആവേശം പ്രചരണത്തില്‍ കാണിക്കുന്നില്ല.
ഇടത് മുന്നണിയും അതേ അവസ്ഥയിലാണ്. എന്നാല്‍ എ്ന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി ശക്തമായ പ്രചാരണം അഴിച്ചു വിടുന്നത് ഇകു മുന്നണികളെയും അസ്വസ്ഥമാക്കിയിട്ടുണ്ട്. തുഷാര്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടി വോട്ട് പിടിക്കുമെന്ന് ഏഷ്യാനെറ്റ് സര്‍വ്വേയില്‍ പ്രവചിച്ചിരുന്നു. എന്നാല്‍ മുന്നിരട്ടിയിലധികമാകും ഇതെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
വയനാട് പ്രചാരണത്തിന്റെ പേര് പറഞ്ഞ് കോഴിക്കോട്ടും, വടകരയിലും കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടു നില്‍ക്കുന്നുവെന്ന പരാതി അവിടെത്തെ സ്ഥാനാര്‍ത്ഥികള്‍ക്കുണ്ട്. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം അടുത്ത മണ്ഡലങ്ങളില്‍ കൂടി ഉണര്വ്വുണ്ടാകുമെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെട്ടിരുന്നത്. എന്നാല്‍ വയനാട്ടില്‍ തന്നെ ഇത് കാണാനില്ല എന്നതാണ് വാസ്തവം.
കഴിഞ്ഞ ദിവസം പുറത്ത് വന്ന സര്‍വ്വേകളില്‍ രാഹുല്‍ ജയിച്ചാലും അത് വലിയ ഭൂരിപക്ഷത്തിനാവില്ല എന്ന് വ്യക്തമായിരുന്നു. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.
Discussion about this post