എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെതിരെ പര്യടനത്തിനിടയില്‍ സി പി എം നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ചു ബിജെപി ആറ്റിങ്ങല്‍ ഡി വൈ എസ് പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.. അക്രമത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് ശോഭ സുരേന്ദ്രന് dysp ഓഫീസിനു മുന്നില്‍ കുത്തി ഇരുന്ന് പ്രതിഷേധിച്ചു. 100 കണക്കിന് ബിജെപി പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.
കഴിഞ്ഞ ദിവസം രാത്രിയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ക്കല പള്ളിക്കലില്‍ വച്ച് സിപിഎം അക്രമം നടത്തിയത്. സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പടെ അക്രമം നടത്തിയ പ്രാദേശിക നേതാക്കള്‍ക്കെതിരെ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ബിജെപി ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് നടത്തിയത്. എസ് സി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്അഡ്വ പി സുധീര്‍ മാര്‍ച്ച് ഉല്‍ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് ജനറല്‍ കണ്‍വീനര്‍ ചെമ്പഴ’ ന്തി ഉദയന്‍ ,തോട്ടക്കാട് ശശി എന്നിവര്‍ സംസാരിച്ചു.
പ്രതികളെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് ശോഭ സുരേന്ദ്രന് പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തി ഇരുന്ന് പ്രതിഷേധിച്ചു. സ്ത്രീ എന്ന പരിഗണ പോലും നല്‍കാതെയാണ് തനിക്കെതിരെ അക്രമം നടന്നത്. ആയുധങ്ങളുമായാണ് പ്രതികള്‍ ഇരുട്ടിന്റ മറവില്‍ തന്നെ വധിക്കുവാന്‍ ശ്രമിച്ചത്. ജനാധിപത്യപരമായ് തന്റെ ആശയങ്ങള്‍ ജന സംഭവത്തില്‍ ദേശീയ വനിതാ കമീഷന് പരാതി നല്‍കിയെന്ന് ശോഭ സുരേന്ദ്രന് പറഞ്ഞു.
ചിറയിന്‍കീഴ് മണ്ഡലത്തിലെ പര്യടനo മതിയാക്കിയാണ് ശോഭാ സുരേന്ദ്രന് കുത്തി ഇരിപ്പു സമരം നടത്തിയത്.
അതേസമയം അക്രമത്തിലെ പ്രതികള്‍ക്കെതിരെ കേസ് എടുത്തതായി ഡിവൈഎസ്പി വ്യക്തമാക്കിയതോടെ യാണ് ശോഭ സുരേന്ദ്രന് പ്രതിഷേധം അവസാനിപ്പിച്ചു. പ്രതികള്‍ക്കെതിരെ അന്വഷണം ആരംഭിച്ചതായും എത്രയും വേഗം പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും ഡിവൈഎസ്പി ഉറപ്പു നല്കി. എന്നാല്‍ ശോഭ സുരേന്ദ്രന് നേര്‍ക്ക് ഇനിയും അക്രമം ഉണ്ടാകാന്‍ സാധ്യത ഉണ്ടെങ്കിലും ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്താന്‍ പോലീസ് തയാറാകുന്നില്ലെന്ന് ബിജെപി ആരോപിച്ചു.
മലയിന്‍കീഴ് രാധാകൃഷ്ണന് ,ബാലമുരളി, ജനകകുമാരി, ബിന്ദു വലിയശാല,മണ്ഡലം പ്രസിഡന്റ് മണമ്പൂര്‍ ദിലീപ്., എന്നിവര്‍ സംസാരിച്ചു.
Discussion about this post