വോട്ട് ചെയ്ത് ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ”പ്രിയപ്പെട്ട ഇന്ത്യൻ പൗരൻമാരെ, പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്നാണ് നടക്കുന്നത്. എല്ലാ വോട്ടർമാരും പോളിംഗ് ബൂത്തിലെത്തി തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുമെന്നും അതുവഴി ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.”കൂടുതൽ യുവാക്കൾ വോട്ട് രേഖപ്പെടുത്താനെത്തുമെന്നാണ് തന്റെ പ്രത്യാശയെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
Dear Citizens of India,
Phase 2 of the Lok Sabha polls start today. I am sure all those whose seats are polling today will strengthen our democracy by exercising their franchise.
I hope more youngsters head to the polling booths and vote!
— Narendra Modi (@narendramodi) April 18, 2019
ഉത്തർപ്രദേശ്, ഒഡീഷ, വെസ്റ്റ് ബംഗാൾ, തമിഴ്നാട്, ആസാം, ജമ്മു കാശ്മീർ, ബീഹാർ. ഛത്തീസ്ഗണ്ഡ്, കർണാടക, മഹാരാഷ്ട്ര, മണിപ്പൂർ എന്നിവിങ്ങളിലാണ് വ്യാഴാഴ്ച രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഒഡീഷയിലെ 35 നിയമസഭാ സീറ്റുകളിലേക്കും തമിഴ്നാട്ടിലെ 18 സീറ്റുകളിലേക്കുമുള്ള പോളിംഗും ഇന്നാണ് നടക്കുന്നത്. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും ഇന്നാണ് വോട്ടെടുപ്പ്. പതിനൊന്ന് സംസ്ഥാനങ്ങളിലായി 95 മണ്ഡലങ്ങളിലാണ് ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
Discussion about this post