കഴിഞ്ഞ ദിവസം ലോക്സഭാ തെരഞ്ഞെടുപ്പ് നടന്ന ശ്രീനഗറിലെ വിവിധ മണ്ഡലങ്ങളില്‍ വ്യാപക അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമികള്‍ നടത്തിയ കല്ലേറില്‍ 2 ഡിവൈഎസ്പിമാരടക്കം നിരവധി സൈനികര്‍ക്ക് പരിക്കേറ്റു.
കല്ലേറില്‍ പ്രദേശവാസിയായ ഒരു ടാക്സി ഡ്രൈവറിനും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റത് 22 വയസ്സുള്ള മുഹമ്മദ് യാസീന്‍ ഡാര്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കല്ലേറില്‍ പരിക്കേറ്റ ഡിവൈഎസ്പിമാരെയും സൈനികരെയും ആശുപത്രിയിലേയ്ക്ക് മാറ്റി.
ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ശക്തമായ മുന്‍കരുതലുകളാണ്‌നടത്തിയിരുന്നത്. പോളിംഗ് സ്റ്റേഷനുകളില്‍ കൃത്യമായ പരിശോധനളും നടത്തിയിരുന്നു.
Discussion about this post