മുസ്ലീം വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ തനിക്കെതിരായ കേസിന് പിന്നില്‍ വന്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് പിഎസ് ശ്രീധരന്‍ പിള്ള. ഉന്നത സി പി എം നേതാക്കളും, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ഇതിന് പിന്നിലുണ്ടെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു. പ്രസംഗത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന ഒരു വാക്ക് പോലും ഇല്ല. ഒരു മതത്തെ കുറിച്ചും പരാമര്‍ശമില്ലെന്നും ശ്രീധരന്‍ പിള്ള വിശദീകരിച്ചു. കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ദൈവത്തിന്റെ മുന്നിലും കോടതിക്ക് മുന്നിലും താന്‍ കുറ്റക്കാരനാവില്ല. കോടതി വിധി എതിരായാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. മത സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചയാളെന്ന് തെളിഞ്ഞാല്‍ പിന്നെ പൊതുപ്രവര്‍ത്തനത്തിന് അര്‍ഹനല്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. എന്നാല്‍ ആരോപണം തെറ്റെന്ന് തെളിഞ്ഞാല്‍ പരാതി നല്‍കിയ വി.ശിവന്‍കുട്ടി പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോയെന്നും ശ്രീധരന്‍പിള്ള ചോദിച്ചു.
ബാലകോട്ടില്‍ കൊല്ലപ്പെട്ട ഭീകരവാദികളെ കുറിച്ച് പറയുന്നത് എങ്ങനെ മതസ്പര്‍ധയുമെന്ന് പറയുന്നവര്‍ ആടിനെ പട്ടിയാക്കുകയാണെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും.താന്‍ പറഞ്ഞത് ഇന്‍ക്വസ്റ്റ് നടപടിയെ ഉദ്ദേശിച്ചാണെന്നും ഒരു മതത്തെയും പരാമര്‍ശിച്ചിട്ടില്ലെന്നും ശ്രീധരന്‍ പിള്ള വിശദീകരിക്കുന്നുണ്ട്.
Discussion about this post