അടുത്ത തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്ന് നടന് രജനീകാന്ത്. അസംബ്ലി തെരഞ്ഞെടുപ്പില്‍ ആരാധകരെ നിരാശരാക്കില്ലെന്നും രജനീകാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
എപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും ഞാന്‍ തയ്യാറാണ്. മെയ് 23-ന് ഫലപ്രഖ്യാപനം വന്ന ശേഷമേ ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കും – ചെന്നൈയില്‍ മാധ്യമങ്ങളെ കണ്ട രജനീകാന്ത് പറഞ്ഞു.
രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് വളരെ കാലമായി അഭ്യൂഹങ്ങളുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം മാത്രമാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരുമെന്നും പാര്‍ട്ടി രൂപീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചത്. എങ്കിലും ഇതവരെയും തന്റെ പാര്‍ട്ടി രൂപീകരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല..
ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് രജനീകാന്ത് തീരുമാനിക്കുകയായിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ രേഖപ്പെടുത്തിയ പോളിംഗ് ശതമാനം മികച്ചതാണ്. 72 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്
Discussion about this post