ചാലക്കുടി മണ്ഡലത്തിലെ ഇടതുസ്ഥാനാര്‍ത്ഥി ഇന്നസെന്റിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. മുന്‍ എം പി കെ പി ധനപാലന്‍ പ്രാദേശിക വികസന ഫണ്ട് പൂര്‍ണ്ണമായും ചെലവഴിച്ചില്ലന്നും താന്‍ ബാലന്‍സ് വന്ന തുകയും എം പി എന്ന നിലയില്‍ തനിക്ക് കിട്ടിയ തുക ഉള്‍പ്പടെ എല്ലാം ചെലവഴിച്ചു എന്ന് പറഞ്ഞ് ഇന്നസെന്റ നടത്തുന്ന പ്രചാരണത്തിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. ഹൈക്കോടതി അഭിഭാഷകനും കെ എസ് യു മുന്‍ ജില്ല വൈസ് പ്രസിഡന്റും കെ പി സി സി വിചാര്‍ വിഭാഗ് ജില്ലാ വൈസ് ചെയര്‍മാനുമായ അഡ്വക്കേറ്റ് അവനീഷ് കോയിക്കരയാണ് ഇന്നസെന്റിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്.
https://www.mplads.gov.in/MPLADS/UploadedFiles/HTML/15ls/lsstat11.htm എന്ന സര്‍ക്കാര്‍ വെബ് ലിങ്കില്‍ കെ.പിധനപാലന്റേയും https://www.mplads.gov.in/MPLADS/UploadedFiles/HTML/16ls/lsstat11.htm എന്ന സര്‍ക്കാര്‍ വെബ് ലിങ്കില്‍ ഇന്നസെന്റിന്റേയും എംപി ഫണ്ട് വിനിയോഗം അറിയാമെന്നിരിക്കെ മുന്‍ എംപി കെ പി ധനപാലന്‍ മുഴുവന്‍ എം പി ഫണ്ടും ചിലവഴിച്ചില്ലെന്നും അനുവദിച്ചതില്‍ 3.25 കോടി ചെലവഴിക്കാതിരിക്കെ യാതൊരു തെളിവുമില്ലാതെ 17.5 കോടിയുടെ വികസനം നടത്തിയെന്ന് അവകാശവാദം നടത്തി വോട്ടര്‍മാരെ കബളിപ്പിക്കുന്നത് നിറുത്തണമെന്നും യാഥാര്‍ത്ഥ്യം നവ മാധ്യമങ്ങളിലുടെയും പ്രമുഖ ദൃശ്യ മാധ്യമങ്ങളിലുടെയും പ്രചരിപ്പിക്കുന്നതിനും നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി നല്‍കിയിരിക്കുന്നത്.
എം പി എന്ന നിലയില്‍ കെ പി ധനപാലന് ആദ്യ മൂന്നു വര്‍ഷം 3 കോടിയും പിന്നീട് രണ്ടു വര്‍ഷം 5 കോടിയും വീതം 19 കോടിയാണ് എംപി ഫണ്ട് എന്ന നിലയില്‍ ലഭിച്ചത്. അതില്‍ പലിശയടക്കം ലഭ്യമായ 21.06 കോടിയും ചെലവഴിച്ചതായി കാണുന്നു. കെ പി ധനപാലന്‍ എം പി യായിരിക്കെ 25 കോടി രൂപയാണ് പ്രാദേശിക വികസന ഫണ്ട് ലഭിച്ചതെന്നും ഇതില്‍ 21.06 കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്നും പ്രചാരണമാണ് നടത്തി വരുന്നത്. എന്നാല്‍ പ്രദേശിക ഫണ്ട് എന്ന നിലയില്‍ പലിശ സഹിതം ലഭിച്ച 21.06 കോടി രൂപ പൂര്‍ണ്ണമായും ചെലവഴിച്ചിട്ടും തെറ്റായ ആരോപണം ഉന്നയിക്കുന്നത് ദുരുദ്ദേശ്യത്തോടെയാണ്.
5 വര്‍ഷം 5 കോടി വീതം 25 കോടിയാണ് ഇന്നസെന്റിന് എംപി ഫണ്ട് ലഭിച്ചത്. അതില്‍ പലിശയടക്കം ലഭ്യമായ 17.98 കോടി രൂപയില്‍ 3.25 കോടിചിലവഴിച്ചിട്ടില്ലെന്നും, ഇത് സര്‍ക്കാര്‍ വെബ്സെറ്റില്‍ പ്രസിദ്ധീകരിച്ചപ്പോളാണ് എംപി ഫണ്ട് പുര്‍ണ്ണമായും ചെലവഴിച്ചുവന്ന അവകാശവാദം ഉന്നയിക്കുന്നതെന്ന് അഡ്വക്കേറ്റ് അവനിഷ് കോയിക്കര വ്യക്തമാക്കി. യാഥാര്‍ത്ഥ്യം ഇതായിരിക്കെ എം പി ഫണ്ട് മുഴുവന്‍ ചെലവഴിച്ചു എന്ന് അവകാശവാദം ഉന്നയിക്കുന്നത് തെറ്റായ പ്രവണതയാണ്. അവകാശപ്പെട്ട 25 കോടി എംപി ഫണ്ട് വാങ്ങിയെടുക്കാന്‍ പോലും സാധിക്കാത്തയാള്‍ 17.5 കോടിയുടെകോടിയുടെ വികസനം നടത്തിയെന്ന വാദം ജനം പുച്ഛിച്ചു തള്ളും.17.5 കോടിയുടെ വികസനത്തിന് തെളിവായി വെബ് ലിങ്കോ, കേന്ദ്ര സര്‍ക്കാര്‍ ഉത്തരവുകളോ കാണിക്കാന്‍ എം പി യ്ക്ക് സാധിച്ചിട്ടില്ലെന്നും അഡ്വക്കേറ്റ് അവനിഷ് കോയിക്കര പറഞ്ഞു.
Discussion about this post