തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് തൈക്കാട് സംഗീത കോളേജില്‍ ആരംഭിക്കും. ആദ്യഫല സൂചനകള്‍ മിനിറ്റുകള്‍ക്കകം അറിയാനാകും. പൂര്‍ണഫലം പത്തരയോടെ അറിയാനാകും.
14 ടേബിളുകളില്‍ 11 റൗണ്ടായിട്ടാകും എണ്ണുക.ും
പോസ്റ്റല്‍ ബാലറ്റുകളായിരിക്കും ആദ്യം എണ്ണും. മൂന്ന് പോസ്റ്റല്‍ വോട്ടുകളാണ് ഇക്കുറി ഉള്ളത്. 154 വോട്ടിങ് യന്ത്രങ്ങളില്‍ നിന്നുള്ള വോട്ടുകളാണ് പിന്നീട് എണ്ണാനുള്ളത്. ഒരു ടേബിളില്‍ മൂന്ന് ഉദ്യോഗസ്ഥരുണ്ടാകും. ഓരോ ടേബിളിനും ഓരോ മൈക്രോ ഒബ്‌സര്‍വറും ഉണ്ടാകും.
വോട്ടെണ്ണല്‍ നടക്കുന്ന ഹാളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സ്ഥാനാര്‍ഥികള്‍ക്കോ അവര്‍ നിര്‍ദേശിക്കുന്നവര്‍ക്കോ മാത്രമേ പ്രവേശനമുണ്ടാകു. വോട്ടെണ്ണല്‍ വിവരങ്ങള്‍ അപ്പപ്പോള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതിനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പോലീസ് സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post