ചാലക്കുടിയില്‍ 1750 കോടി രൂപയുടെ വികസനം നടത്തിയെന്ന സിറ്റിംഗ് എംപി ഇന്നസെന്റിന്റെ അവകാശവാദം പൊള്ളയെന്ന് കാണിച്ച് മാധ്യമപ്രവര്‍ത്തകനായ ജിബി സദാശിവന്റെ പേസ്ബുക്ക് കുറിപ്പ്. 1750 കോടിയുടെ നുണകള്‍ എന്ന ഹാഷ് ടാഗിലാണ് കുറിപ്പ്. കൊടകര പഞ്ചായത്തിലേക്ക് 2016-17-18 കാലയളവില്‍ ഒരു പൈസ് പോലും എംപി ഫണ്ടില്‍ നി്ന്ന് ലഭിച്ചിട്ടില്ല എന്ന വിവരാവകാശ രേഖ സഹിതമാണ് വിമര്‍ശനം.
എന്റെ ഇന്നച്ചാ , 1750 കോടിയില്‍ ഒരു 750 രൂപയെങ്കിലും കൊടകര പഞ്ചായത്തിന് കൊടുത്തൂ ടാരുന്നോ. അവരെന്താ താങ്കളുടെ പ്രജകള്‍ അല്ലേ.? എന്ന് ജിബി ചോദിക്കുന്നു.
എന്റെ ഇന്നച്ചാ , 1750 കോടിയില്‍ ഒരു 750 രൂപയെങ്കിലും കൊടകര പഞ്ചായത്തിന് കൊടുത്തൂ ടാരുന്നോ. അവരെന്താ താങ്കളുടെ പ്രജകള്‍ അല്ലേ.
#1750 കോടി നുണകള്‍
#പാര്‍ട്ട് ടൈം എം പിയെ ഇനി ചാലക്കുടിക്ക് വേണ്ട..
ഡെവിന് വര്‍ഗ്ഗിസ് എന്നയാള്‍ വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയിലാണ് എംപി ഫണ്ട് വിനിയോഗിച്ച് കൊടകര പഞ്ചായത്തില്‍ യാതൊരു പ്രവര്‍ത്തിയും ഈ ഓഫിസ് മുഖേന നടന്നിട്ടില്ല എന്ന മറുപടി കൊടകര ഗ്രാമപഞ്ചായത്ത് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നല്‍കിയിരിക്കുന്നത്. പഞ്ചായത്തുകള്‍ വഴി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന അവകാശവാദം ഇന്നസെന്റ് നടത്തിയതിന് മറുപടിയായാണ് മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്
https://www.facebook.com/photo.php?fbid=10219873302279880&set=a.10201178437879954&type=3&theater
Discussion about this post