കേരളത്തില്‍ കേന്ദ്രസേനയുടെ സാന്നിധ്യത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്കെതിരേ സിപിഎം നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് എന്‍ഡിഎയുടെ നേതൃത്വത്തില്‍ നടന്ന സെക്രട്ടറിയേറ്‌റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു എംടി രമേശ്.
സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുന്നതില്‍ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ് സുരേഷ്, എന്‍ഡിഎ നേതാക്കളായ ഡോ പിപി വാവ, പൂന്തുറ ശ്രീകുമാര്‍, തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.
Discussion about this post