പാക്ക് സൈന്യത്തിന്റെ പിടിയിൽനിന്നു മോചിതനായി ഇന്ത്യയിൽ മടങ്ങിയെത്തിയ വിങ് കമാൻഡർ അഭിനന്ദൻ വർധമാനു സ്ഥലംമാറ്റം. കശ്മീരിലെ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി പടിഞ്ഞാറന്‍ മേഖലയിലെ എയര്‍ ബേസിലേക്കാണ് അഭിനന്ദനെ സ്ഥലം മാറ്റിയതെന്നു വാർത്താഏജൻസി റിപ്പോർട്ട് ചെയ്തു. നിലവിൽ ശ്രീനഗറിലാണ് അഭിനന്ദനുള്ളത്.
അഭിനന്ദൻ വർധമാൻ അധികം വൈകാതെ യുദ്ധവിമാനങ്ങൾ പറത്തിയേക്കുമെന്ന റിപ്പോർട്ടിനു പിന്നാലെയാണു സ്ഥലംമാറ്റം. ബെംഗളൂരു ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയറോ സ്പേസ് (ഐഎഎം) അഭിനന്ദന്റെ പരിശോധനാ റിപ്പോർട്ട് നൽകി. പാക്കിസ്ഥാനിൽനിന്നു മടങ്ങിയെത്തിയ അഭിനന്ദൻ ഒട്ടേറെ പരിശോധനകൾക്കു വിധേയനായിരുന്നു.
ഫെബ്രുവരി 27ന് ഇന്ത്യന്‍ അതിർത്തി കടന്നെത്തിയ പാക്കിസ്ഥാന്റെ എഫ്–16 വിമാനം മിഗ് 21 വിമാനം ഉപയോഗിച്ച് അഭിനന്ദന്‍ തകർത്തിരുന്നു.
Discussion about this post