കാണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ രംഗത്ത്. അടുത്ത തെരഞ്ഞെടുപ്പില്‍ രാഹുല്‍ മല്‍സരിക്കുക അയല്‍ രാജ്യത്തായിരിക്കുമെന്ന് ഗോയല്‍ പറഞ്ഞു. രാഹുല്‍ ഇപ്പോള്‍ മല്‍സരിക്കുന്ന അമേഠിയിലും വയനാട്ടിലും പരാജയം ഉറപ്പാണെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അഭിപ്രായപ്പെട്ടു.
അമേഠിയില്‍ രാഹുല്‍ഗാന്ധിയെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പരാജയപ്പെടുത്തും. വയനാട്ടിലും രാഹുല്‍ഗാന്ധിയെ കാത്തിരിക്കുന്നത് തോല്‍വിയാണ്. ഈ സാഹചര്യത്തില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ സുരക്ഷിത സീറ്റ് തേടി രാഹുലിന് അയല്‍രാജ്യത്ത് പോകേണ്ടി വരുമെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.
രാഹുല്‍ഗാന്ധിയും സീതാറാം യെച്ചൂരിയും ഒരുമിച്ച് നില്ക്കുന്ന നിരവധി ചിത്രങ്ങളാണ് നാം കണ്ടത്. അമേഠിയില്‍ തോല്‍വി ഭയന്നാണ് രാഹുല്‍ വയനാട്ടിലേക്ക് പോയത്. എന്നാല്‍ അവിടെ എതിരാളിയായ ഇടതുപക്ഷത്തിനെതിരെ ഒരു വാക്കുപോലും പറയില്ലെന്നാണ് രാഹുല്‍ പറയുന്നത്. ഇത് അദ്ദേഹത്തിന്റെ ഭയമാണ് വ്യക്തമാക്കുന്നത്. ജനാധിപത്യത്തില്‍ എതിരാളികള്‍ക്കെതിരെ പറയാന്‍ ധൈര്യമില്ലാത്ത ആളിന് രാജ്യത്തിന് വേണ്ടി എങ്ങനെ സേവനം ചെയ്യാനാകുമെന്നും പിയൂഷ് ഗോയല്‍ ചോദിച്ചു.
Discussion about this post