ലൈംഗിക പീഡനാരോപണം നേരിടുന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് പിന്തുണയുമായി ധനമന്ത്രി അരുൺ ജയ്റ്റ്ലി. അഭിപ്രായ സ്വാതന്ത്ര്യത്തിെൻറ മറവിൽ ചീഫ് ജസ്റ്റിസിെൻറ ഓഫീസിനെ ദുർബലപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നീതിന്യായ വ്യവസ്ഥക്കൊപ്പം ഉറച്ച് നിൽക്കേണ്ട സാഹചര്യമാണ് ഇതെന്നും ജയ്റ്റ്ലി ട്വിറ്ററിൽ കുറിച്ചു.
ലൈംഗികാരോപണം റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളെയും ജയ്റ്റ്ലി വിമർശിച്ചു. ഇടത് അനുഭാവമുള്ള പത്രങ്ങളാണ് ഈ ആരോപണങ്ങൾക്ക് പിന്നിൽ. നീതിന്യായ വ്യവസ്ഥയെ ദുർബലപ്പെടുത്താൻ അഭിപ്രായ സ്വാതന്ത്ര്യം എന്ന അവകാശം ദുരുപയോഗപ്പെടുത്തുകയാണ് ഇക്കൂട്ടരെന്നും അരുൺ ജയ്റ്റ്ലി ആരോപിച്ചു.
ദി കാരവൻ, ദി സ്ക്രോൾ, ദി വയർ, ദി ക്വിൻറ് പോലുള്ള മാധ്യമങ്ങളാണ് ഗൊഗോയിക്കെതിരായ ആരോപണങ്ങളെ കുറിച്ച് വാർത്തകൾ നൽകിയത്. ജസ്റ്റിസ് ലോയയുടെ മരണമടക്കമുള്ള വാർത്തകൾ പ്രസിദ്ധീകരിച്ച മാധ്യമങ്ങളാണ് ഇവ.
കോടതി ജീവനക്കാരിയായ യുവതിയാണ് രഞ്ജൻ ഗൊഗോയി തന്നെ പീഡിപ്പിച്ചതായി രാജ്യത്തെ 22 ജഡ്ജിമാർക്ക് കത്തയച്ചത്. തുടർന്ന് സുപ്രീംകോടതിയിൽ അടിയന്തര സിറ്റിങ് നടന്നിരുന്നു.
സുപ്രീംകോടതിയിൽ കോർട്ട് അസിസ്റ്റൻറായി ജോലി ചെയ്യുന്ന 35കാരിയാണ് ഒക്ടോബർ 10, 11 തീയതികളിൽ ചീഫ് ജസ്റ്റിസിൻെറ വസതിയിൽ വെച്ച് അപമാനിക്കപ്പെട്ടതായി പരാതിപ്പെട്ടത്. പീഡനത്തെ എതിർത്തതിനാൽ രണ്ട് മാസം കഴിഞ്ഞ് തന്നെ സർവീസിൽ നിന്ന് പിരിച്ചുവിട്ടെന്നും പരാതിയിലുണ്ട്.
എന്നല് പരാതി ഉന്നയിച്ചിട്ടുള്ള യുവതിക്കെതിരെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തികത്തട്ടിപ്പ് കേസില്‍ അവര്‍ക്കെതിരെ അന്വേഷണം നടക്കുകയാണ്. അവരുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി സ്വയം താഴാന്‍ ആഗ്രഹമില്ല- ചീഫ് പറഞ്ഞിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ഈ വിഷയത്തില്‍ പ്രതികരണം തേടി വയര്‍, സ്‌ക്രോള്‍, കാരവന്‍ തുടങ്ങിയ മാധ്യമസ്ഥാപനങ്ങള്‍ തന്റെ ഓഫീസിലേക്ക് മെയില്‍ അയച്ചിരുന്നെന്നും പത്ത് മണിക്കൂറിനുള്ളില്‍ മറുപടി നല്‍കാനാണ് അവര്‍ ആവശ്യപ്പെട്ടതന്നെും സുപ്രീംകോടതി രജിസ്ട്രാര്‍ ജനറല്‍ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്.
ചില നിര്‍ണായക കേസുകള്‍ അടുത്ത ആഴ്ച തന്റെ ബെഞ്ച് പരിഗണിക്കാന്‍ ഇരിക്കെയാണ് ആരോപണം ഉയര്‍ന്നത്. ഈ വിഷയത്തില്‍ കോടതി പുറപ്പെടുവിക്കാന്‍ ഇരിക്കുന്ന ഏതെങ്കിലും ജുഡീഷ്യല്‍ ഉത്തരവുകളില്‍ താന്‍ ഇടപെടുകയില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.പണം കൊണ്‍ തന്നെ സ്വാധീനിക്കാന്‍ പറ്റാത്തത് കൊണ്ടാണ് ഇത്തരത്തിലൊരു നീക്കം തനിക്കെതിരെ നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post