കൊളംബോ ; ശ്രീലങ്കയിലുണ്ടായ സ്ഫോടനത്തിൽ കർണാടകയിലെ രണ്ട് ജെഡിഎസ് പ്രവർത്തകർ കൊല്ലപ്പെട്ടതായി സൂചന.ലങ്കയിലേയ്ക്ക് പോയ ഏഴംഗ ജെഡിഎസ് സംഘത്തിലെ രണ്ടു പേരാണ് കൊല്ലപ്പെട്ടത്.ഒപ്പമുണ്ടായിരുന്ന അഞ്ചു പേരെ കാണാനില്ലെന്നും അധികൃതർ വ്യക്തമാക്കി.
വിദേശകാര്യമന്ത്രാലയം ഇതുസംബന്ധിച്ച റിപ്പോർട്ട് സ്ഥിരീകരിച്ചു.ഹൂട്ടനഹള്ളി,നെലമംഗല എന്നിവിടങ്ങളിൽ നിന്നുള്ള പ്രവർത്തകരാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന.തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം അവധി ആഘോഷിക്കാൻ പോയതാണ് സംഘം.സ്ഫോടനമുണ്ടായ ഷാംഗ്രി ലാ ഹോട്ടലിലാണ് സംഘം തങ്ങിയിരുന്നത്.
സംഭവത്തിനു ശേഷം ഇവർ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ല.
Discussion about this post