കേരളത്തില്‍ എന്‍ഡിഎ കുറഞ്ഞത് നാല് സീറ്റില്‍ എങ്കിലും ജയിക്കുമെന്ന് പി സി ജോര്‍ജ് എംഎല്‍എ. തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിജയം ഉറപ്പാണ്. എന്‍ഡിഎ അക്കൗണ്ട് തുറക്കും എന്നതില്‍ പിണറായിയ്‌ക്കോ ആന്റണിയ്‌ക്കോ സംശയം ഇല്ല. തന്റെ മണ്ഡലമായ പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ ചുരുങ്ങിയത് 75000 വോട്ടിനു ജയിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു പത്തനംതിട്ട മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുണ്ടാക്കാനാവുന്ന പിസി ജോര്‍ജ് എന്‍ഡിഎയില്‍ ചേര്‍ന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും മുന്നണിയുടെ ഭാഗമാകുകയാണെന്നും പത്തനംതിട്ടിയല്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പിസി പ്രഖ്യാപിച്ചത്.
ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ വന്‍ ഭൂരിപക്ഷത്തിലായിരുന്നു പിസി ജോര്‍ജ് ഇത്തവണ വിജയിച്ചത്. പിസിയ്ക്ക് ഏറെ സ്വാധീനമുള്ള തന്റെ സ്വന്തം മണ്ഡലമായ പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും പത്തനംതിട്ട മണ്ഡലത്തിന്റെ ഭാഗമാണെന്നതും ശ്രദ്ധേയമാണ്
Discussion about this post