വോട്ടിംഗ് യന്ത്രത്തില്‍ വ്യാപക തിരിമറിയെന്ന ആക്ഷേപവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും രംഗത്ത്.
കേരളത്തില്‍ വ്യാപകമായി വോട്ടിംഗ് മെഷീന് തിരിമറിയുണ്ടായെന്ന് പിണറായി വിജയന് ആരോപിച്ചു.പലേടത്തും പോളിംഗ് തടസപ്പെടന്ന അവസ്ഥയുണ്ടെന്നും പിണറായി വിജയന് പറഞ്ഞു.
”വേണ്ടത്ര ഗൗരവം തെരഞ്ഞെടുപ്പ് കമ്മീഷന് കാണിച്ചില്ല.വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് നേരത്തെ തന്നെ പരാതിയുണ്ട്. അങ്ങനെ ഒരു അവസ്ഥയില്‍ യന്ത്രത്തിന് പ്രശ്നങ്ങളില്‍ ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഉറപ്പ് വരുത്തേണ്ടതായിരുന്നുവെന്നും പിണറായി പറഞ്ഞു.
മുഖ്യമന്ത്രി വോട്ട് ചെയ്യേണ്ട പിണറായി ആര്‍സി അമല ബേസിക് യുപി സ്കൂളിലെ 161ാം ബൂത്തിലും വോട്ടിംഗ് യന്ത്രം തകരാറിലായിരുന്നു. വോട്ടിങ് തുടങ്ങാനും വൈകിയിരുന്നു. കുടംബാംഗങ്ങളോടൊപ്പം എത്തിയാണ് പിണറായി വോട്ടു ചെയ്ത് മടങ്ങിയത്.
ഇതിനിടെ പത്തനംതിട്ടയിലെ മത്സരം ബിജെപിയും, എല്‍ഡിഎഫും തമ്മിലാണെന്ന വീണ ജോര്‍ജ്ജിന്റെ പ്രസ്താവന മുഖ്യമന്ത്രി തള്ളി. കേരളത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടം എല്‍ ഡി എഫും യു ഡി എഫും തമ്മിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ഒരു മണ്ഡലത്തിലും ബി ജെ പി രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്നും പിണറായി പറഞ്ഞു.മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ്. ഒരു മണ്ഡലത്തിലും മൂന്നാംസ്ഥാനത്തല്ലാതെ ബിജെപിക്ക് എത്താന്‍ കഴിയില്ലെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്ന രീതീയിലേക്ക് പത്തനംതിട്ടയിലെ കാര്യങ്ങള്‍ മാറി മറിഞ്ഞുവെന്ന് വീണ ജോര്‍ജ്ജ് പറഞ്ഞിരുന്നു. വര്‍ഗീയതയ്ക്കെതിരെ ജനാധിപത്യമുന്നണി മുന്നോട്ട് പോകുമ്പോള്‍ ജനങ്ങള്‍ വോട്ട് ചെയ്യുമെന്ന് ഉറപ്പാണ് എന്നും വീണ പ്രതികരിച്ചിരുന്നു. വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു വീണയുടെ പ്രതികരണം.
സംസ്ഥാനത്ത് പോളിംഗിനായി എത്തിച്ച് വോട്ടിംഗ് യന്ത്രങ്ങളില്‍ വ്യാപക തകരാറെന്ന് മന്ത്രി ഇ ചന്ദ്രശേഖരനും ആരോപിച്ചു ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ രാത്രിയായാലും പോളിംഗ് കഴിയില്ലെന്നും മന്ത്രി കാസര്‍കോഡ് പറഞ്ഞു.
Discussion about this post