മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ വ്യാപകആക്രമണം. മുര്‍ഷിദാബാദില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇരു പാര്‍ട്ടികളും തമ്മില്‍ ഇവിടെ ഏറ്റുമുട്ടല്‍ നടന്നിരുന്നു . സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിന് പുറമേ ബൂത്ത് പിടിച്ചെടുക്കലും കള്ളവോട്ട് നടക്കുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
മുര്‍ഷിദാബാദില്‍ റാണി നഗര്‍ പ്രദേശത്തെ പോളിംഗ് ബൂത്തിന് സമീപം അജ്ഞാത വ്യക്തി ബോംബെറിഞ്ഞു. ബോംബ് എറിഞ്ഞയാള്‍ക്ക് പിന്നാലെ നാലോളം പേര്‍ ഓടിമറയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട് . ബോംബ് പൊട്ടിയതിനെ തുടര്‍ന്ന് മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
#WATCH West Bengal: Unidentified men hurled a bomb near polling booth no-27,28 in Murshidabad's Raninagar area. #LokSabhaElection2019 pic.twitter.com/9qUkhxBJ8Q
— ANI (@ANI) April 23, 2019
ദക്ഷിണ ദിനാജ്പുരിലെ ബുനിയാദ്പുരില്‍ ബാബുലാല്‍ മുര്‍മുവെന്ന പോളിംഗ് ഏജന്റിനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല
Discussion about this post