മോഹന്‍ലാലും, ടൊവിനൊയും കന്നിവോട്ട് ചെയ്തുവെന്ന രീതിയില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച സിപിഎം സൈദ്ധാന്തികനും മാധ്യമപ്രവര്‍ത്തകനുമായ സെബാസ്റ്റ്യന്‍ പോള്‍ വെട്ടിലായി. മോഹന്‍ലാലിനെയും ടൊവിനൊയും ഇതിവരെ വോട്ട് ചെയ്തില്ല എന്ന് വിശ്വസിച്ചാണ് സെബാസ്റ്റിയന് പോളിന്റെ വിമര്‍ശനം.
ഇപ്പോള്‍ കന്നിവോട്ട് ചെയ്ത മോഹന്‍ലാലിനും ടൊവിനോ തോമസിനും ഇപ്പോഴായിരിക്കാം ജനാധിപത്യത്തിലെ പ്രായപൂര്‍ത്തിയായതെന്നായിരുന്നു സെബാസ്റ്റ്യന്‍ പോളിന്റെ പരിഹാസം.
ഫഹദ് ഫാസിലും മമ്മൂട്ടിയും വോട്ട് ഉണ്ടെങ്കില്‍ വോട്ട് ചെയ്യും പോളിംഗ് ബൂത്തിലേക്ക് വരാന്‍ വൈമുഖ്യം ഉള്ളവര്‍ ദേശാഭിമാനികളും രാജ്യസ്നേഹികളും ആയി വാഴത്തപ്പെടുന്നുവെന്നാണ് സെബാസറ്റിയന് പോളിന്റെ വിമര്‍ശനം. സിവില്‍ ബഹുമതിയും, സൈനിക ബഹുമതിയും നല്കി അവരെ ആദരിക്കുന്നു എന്ന് മോഹന്‍ലാലിനിട്ട് ഒരു കൊട്ടും സെബാസ്റ്റ്യന്‍ പോള്‍ നല്‍കുന്നുണ്ട്.
താന്‍ ചെയ്തത് കന്നി വോട്ടല്ല, തന്റെ പോളിങ് സ്റ്റേഷനില്‍ നിന്നും ആദ്യം വോട്ട് ചെയ്ത ആളെന്നാണ് എഴുതിയതെന്ന് ടൊവിനോ ചൂണ്ടിക്കാണിച്ചു.
ഇങ്ങനെ മണ്ടത്തരം പറഞ്ഞു തെറ്റിദ്ധാരണ പരത്തരുതെന്ന് ടൊവിനോ തോമസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ടോവിനെ എഴുതിയത്-
ഇങ്ങനെ മണ്ടത്തരം പറഞ്ഞു തെറ്റിദ്ധാരണ പരത്തരുത് . ഇത്തവണ ഞാന്‍ ചെയ്തത് എന്റെ കന്നി വോട്ട് അല്ല . Was the first one to vote from my polling station എന്ന് ഞാന്‍ എഴുതിയത് എന്റെ പോളിംഗ് സ്റ്റേഷനില്‍ ഇന്ന് ആദ്യം വോട്ട് ചെയ്തത് ഞാന്‍ ആണ് എന്ന അര്‍ത്ഥത്തിലാണ്. അതിന്റെ അര്‍ത്ഥം അങ്ങനെ തന്നെ ആണെന്ന് ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു. അങ്ങയെപ്പോലെ ഇത്രയും വിവരവും വിദ്യാഭ്യാസവും ഉള്ള ഒരാള്‍ കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെ ഇങ്ങനെ ഇവിടെ കുറിക്കുന്നത് അങ്ങേക്ക് തന്നെ അപഹാസ്യമാണ്.””
കമ്മ്യുണിസ്റ്റുകള്ക്കൊന്നും നേരാം വണ്ണം ഇംഗ്ലീഷ് മനസിലാവില്ലേ. ഈ കമ്മികള്‍ക്ക് എന്താണ് സംഭവിക്കുന്നത്?-എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം.
ടൊവിനെയുടെ കുറിപ്പ് തെറ്റായി മനസിലാക്കിയതില്‍ ഖേദിക്കുന്നുവെന്ന കുറിപ്പ് പിന്നീട് സെബാസ്റ്റ്യന്‍ പോള്‍ പുറത്തു വിട്ടു.
ആദ്യ വോട്ടാണ് എന്ന് വിചാരിക്കുന്നവര്‍ വിചാരിച്ചു കൊള്ളട്ടേ എന്നായിരുന്നു മോഹന്‍ലാലിന്റെ ആദ്യ വോട്ടാണോ എന്ന ചോദ്യത്തിനുള്ള പ്രതികരണം.
ലാലിനെ വിമര്‍ശിച്ച സെബാസ്റ്റ്യന്‍ പോളിനും, അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സിപിഎമ്മിനും എതിരെ രൂക്ഷമായ വിമര്‍ശനമാണ് മോഹന്‍ലാല്‍ ആരാധകര്‍ നടത്തുന്നത്.
Discussion about this post