ശ്രീലങ്കന്‍ സ്ഫോടനത്തിന് പിന്നിലെ സൂത്രധാരന്‍ ഇന്ത്യയിലും അനുയായികളുള്ളതായി റിപ്പോര്‍ട്ട്.എന്‍ഐഎയ്ക്ക് ആക്രമണ സൂചന കിട്ടിയത് ഐഎസ് കേസ് പ്രതികളില്‍ നിന്നാണെന്നാണ് വിവരം.
കോയമ്പത്തൂരില്‍ ജയിലിലാണ് ഈ ഏഴുപ്രതികള്‍ ഇപ്പോള്‍. കേരളത്തിലുള്‍പ്പെടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സഹറന് ഹാഷിം ലക്ഷ്യമിട്ടു. സ്ഫോടനം നടത്തിയത് സഹറന് ഹാഷിം മേധാവിയായ നാഷണല്‍ തൗഹീദ് ജമാഅത്താണ്.
എന്‍ഐഎ ഈ വിഭാഗത്തിനു മേല്‍ ശക്തമായ നിരീക്ഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണു പുതിയ വിവരം പുറത്തുവരുന്നത്. കേരളത്തില്‍ ഉള്‍പ്പടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. കേസിന്റെ ഭാഗമായി തിരുവനന്തപുരത്തും റെയ്ഡ് നടന്നിരുന്നു
Discussion about this post