കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ജീവന്‍ പണയം വെച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.വോട്ട് തേടുന്ന ബിജെപി പ്രവര്‍ത്തകന്‍ ജീവനോടെ മടങ്ങുമെന്നുറപ്പില്ല.എന്നാല്‍ ആ സാഹചര്യം വാരണസിയില്‍ ഇല്ലെന്നും നരേന്ദ്ര മോദി പറഞ്ഞു.
വാരാണസിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചയ്ക്ക് 12 മണിയോടെ കലക്ട്രേറ്റില്‍ എത്തി പത്രിക സമര്‍പ്പിക്കും. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളും എന്‍ഡിഎയുടെ പ്രമുഖനേതാക്കളും മോദിയെ അനുഗമിക്കും.നാമനിര്‍ദേശ പത്രിക നല്‍കുന്നതിനു മുന്നോടിയായി കഴിഞ്ഞ ദിവസം വാരാണസിയില്‍ മോദി റോഡ് ഷോ നടത്തിയിരുന്നു .ലക്ഷങ്ങള്‍ പങ്കെടുത്ത റോഡ് ഷോയ്ക്ക് പുറമേ മോദി ഗംഗാ ആരതിയിലും,സായാഹ്ന പ്രാര്‍ത്ഥനകളിലും സന്നിഹിതനായി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് താന്‍ വാരാണസിയിലേക്കില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
Discussion about this post