ലോക് സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി 18 സീറ്റ് നേടുമെന്ന് സിപിഎം വിലയിരുത്തൽ . വയനാട്ടിലും മലപ്പുറത്തും ഒഴികെ ബാക്കി മണ്ഡലങ്ങളിലെല്ലാം വിജയസാധ്യത ഉണ്ടെന്നാണ് തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ.
12 മണ്ഡലങ്ങളിൽ ഉറച്ച വിജയ പ്രതീക്ഷയുണ്ട്. ആറിടത്ത് നിര്‍ണ്ണായക മത്സരം നടന്നു. ഈ ആറ് മണ്ഡലങ്ങളിൽ വിജയ സാധ്യത തള്ളികളയാനാകില്ലെന്നും സിപിഎം വിലയിരുത്തുന്നു.
Discussion about this post