ശ്രീലങ്കൻ ഭീകരാക്രമണത്തെക്കുറിച്ചുള്ള ഇന്‍റലിജൻസ് മുന്നറിയിപ്പ് അറിഞ്ഞിരുന്നില്ലെന്ന്, പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ. സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നും രാജി വയ്ക്കില്ലെന്നും വിക്രമസിംഗെ പറഞ്ഞു. ഇന്‍റലിജൻസ് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്, പൊലീസ് മേധാവിയും ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനും രാജി വച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
രാജ്യത്ത് പ്രധാനമന്ത്രിയും,പ്രസിഡന്റും തമ്മിൽ നിലനിൽക്കുന്ന ശീതയുദ്ധങ്ങളാണ് പ്രശ്നങ്ങൾ സങ്കീർണ്ണമാക്കുന്നതെന്ന് ആരോപണമുണ്ട് .ഇന്റലിജൻസ് ഏജൻസി അടക്കമുള്ളവ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നിയന്ത്രണത്തിലാണ്.
ഇതിനിടെ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള പതാകകളും മറ്റും കണ്ടെത്തിയതിനെത്തുടർന്ന് രാജ്യത്ത് കർഫ്യൂ നീട്ടി. ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിൽ ഇരുന്നൂറ്റിയമ്പതിലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. സ്ഫോടനത്തിന്റെ പ്രധാന സൂത്രധാരനും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട് .
Discussion about this post