ലോകസഭ തിരഞ്ഞെടുപ്പിനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ ആരോപണം ഉന്നയിച്ച് കാസര്‍ഗോഡ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്. തെരഞ്ഞെടുപ്പിന് എത്തിയ പിസൈഡിംഗ് ഉദ്യോഗസ്ഥര്‍ താമസിച്ചത് പാര്‍ട്ടി ഗ്രാമങ്ങളിലാണ് എന്നാണ് ആരോപണം.
പലയിടത്തും വോട്ടിംഗ് മെഷീന് തകരാറിലാണെന്നും ചൂണ്ടിക്കാട്ടി മണിക്കൂറുകള്‍ വോട്ടെടുപ്പ് മാറ്റിവെച്ചതും രാത്രിയിലേക്ക് നീട്ടുന്നതിനായിരുന്നു. വെട്ടവും വെളിച്ചവും ഇല്ലാത്ത സമയത്താണ് കള്ളവോട്ടുകള്‍ നടന്നത് . എത്രയധികം കള്ളവോട്ട് നടന്നാലും താന്‍ തന്നെ ജയിക്കുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കള്ളവോട്ട് ചെയ്തവരില്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം ഉള്ളവര്‍ ഉണ്ടെന്നും അവരെ യോഗ്യര്‍ ആക്കനമെന്നും അദ്ദേഹം പ്രതികരിച്ചു. ഞങ്ങളുടെ ബൂത്ത് എജന്റ്മാരെയടക്കം പുറത്താക്കി. ഇത് സംബന്ധിച്ച് കലക്ടറോട് നിരവധിതവണ പരാതി പറഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ല എന്നും ഉണ്ണിത്താന് മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post