Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

അരുവിക്കരയില്‍ തോറ്റാല്‍ മുന്നണികള്‍ക്കും ബിജെപിയ്ക്കും നഷ്ടമാകുന്നത് എന്തൊക്കെ..?

by Brave India Desk
Jun 29, 2015, 05:39 pm IST
in Kerala
Share on FacebookTweetWhatsAppTelegram

 

അരുവിക്കരയിലെ ജയവിജയങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രമിരിക്കെ പ്രസക്തമാണ്. എല്‍ഡിഎഫ്, യൂഡിഎഫ് മുന്നണികളും ബിജെപിയും ഒരു പോലെ ജയപ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലത്തില്‍ തോല്‍വിയും ജയവും ഒരു പോലെ എല്ലാവര്‍ക്കും നിര്‍ണായകമാണ്. ബിജെപിയ്ക്ക് മാത്രം തോറ്റാലും കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ഇരട്ടിയിലധികം വോട്ട് പിടിച്ചാല്‍ പറഞ്ഞ് നില്‍ക്കാം. ഇപ്പോഴത്തെ വിലയിരുത്തലില്‍ അത് സാധ്യമാകുമെന്ന് തന്നെയാണ് കരുതുന്നത്.

Stories you may like

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

സംസ്ഥാനം ഭരിക്കുന്ന യൂഡിഎഫിന് ഏറെ പ്രധാനപ്പെട്ടതാണ് അരുവിക്കരയിലെ തെരഞ്ഞെടുപ്പ് ജയം. അഴിമതി, സോളാര്‍ വിവാദം എന്നിങ്ങനെ ആരോപണങ്ങള്‍ ശരവര്‍ഷമാകുമ്പോള്‍ അതിനെ ചെറുത്ത് നില്‍ക്കാന്‍ വിജയമല്ലാതെ മറ്റൊരു വഴിയില്ല. സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍ എന്ന കയര്‍ ഒരു മുഴമെറിഞ്ഞ ഉമ്മന്‍ചാണടിയും ഭരണത്തിന് അരവിക്കരയിലെ തോല്‍വി അന്ത്യക്കുറിക്കാനാണ് സാധ്യത. സംസ്ഥാനത്ത് ഭരണമാറ്റം അരുവിക്കരയില്‍ ജയിച്ചാലും തോറ്റാലും വേണമെന്ന രമേഷ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പിന്റെ വാദം ഡമോക്ലസിന്റെ വാളായി യൂഡിഎഫിന് മുകളില്‍ തൂങ്ങി കിടപ്പുണ്ട്. തോറ്റാല്‍ സകലതും നഷ്ടപ്പെട്ടു. ജയിച്ചാല്‍ എല്ലാം വീണ്ടെടുക്കാം. ഒരു പക്ഷേ ഈ വിജയക്കരുത്തില്‍ തദ്ദേശതെരഞ്ഞെടുപ്പിലും, നിയമസഭ തെരഞ്ഞെടുപ്പിലും ജയിച്ച് കയറാം..പ്രതിസന്ധിയില്‍ പെട്ട് നട്ടം തിരിയുന്ന യൂഡിഎഫിന് വല്ലാത്ത ആശ്വാസമാകും അരുവിക്കരയിലെ തെരഞ്ഞെടുപ്പ് വിജയം.

എല്‍ഡിഎഫിന്റെ കാര്യവും സമാനം. ഉപതെരഞ്ഞെടുപ്പുകളില്‍ തോറ്റ്, ലോകസഭ തെരഞ്ഞെടുപ്പില്‍ മികവ് കാണിക്കാതെ കഴിഞ്ഞ നാല് വര്‍ഷവും പ്രതിസന്ധികളിലൂടെയായിരുന്നു എല്‍ഡിഎഫിന്റെ യാത്ര..പരാജയപ്പെട്ട സമരങ്ങള്‍, സിപിഎമ്മിനകത്തെ വിഭാഗീയത, വികസന വിരോധികള്‍ എന്ന ആക്ഷേപം, ഒപ്പം വിടാതെ പിന്തുടരുന്ന അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ എന്ന ചീത്തപ്പേര്..ഇതെല്ലാം മായ്ക്കാന്‍ അരുവിക്കരയിലെ ഒരു വിജയം കൊണ്ട് ഇടത് മുന്നണിയ്ക്ക് ഒരു പരിധിവരെ സാധ്യമാകും. പതിവ് ഊഴമനുസരിച്ച് സംസ്താനഭരണത്തിലേറാന്‍ കടമ്പകള്‍ ഏറെയുള്ളതിനാല്‍ അരുവിക്കരയില്‍ ഇടതിന് ഇത് സെമിഫൈനല്‍ തന്നെയാണ്. ഒരു പക്ഷേ ഈ തോല്‍വി മുന്നണിയെ കൊമ്‌ടെത്തിക്കുക വലിയ പ്രതിസന്ധിയിലാകും.
സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ അണിയറയിലിരുന്ന് നയിച്ച തെരഞ്ഞെടുപ്പാണ് ന്നെതിനാല്‍ പിണറായിയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള യാത്രയില്‍ സുഗമപാതയൊരുക്കും അരുവിക്കരയിലെ വിജയകുമാറിന്റെ വിജയം. തോറ്റാലത് അതേ പോലെ തിരിച്ചടിയാകാനും സാധ്യത ഏറെ.

സംസ്ഥാന സെക്രട്ടറിയായ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് കോടിയേരിയ്ക്കും ഏറെ പ്രധാനപ്പെട്ടതാണ്. അരുവിക്കരയില്‍ തോറ്റാല്‍ അത് സിപിഎമ്മില്‍ വലിയ പൊട്ടിത്തെറിയ്ക്ക് ഇടവെക്കാനും സാധ്യതയുണ്ട്, നിലവിലെ അവസ്ഥ മാറണമെന്ന വിഎസിന്റെ ആവശ്യം കേന്ദ്രനേതൃത്വത്തിന്റെ മുന്നിലിരിക്കെ നടക്കുന്ന തെരഞ്ഞെടുപ്പ് തോല്‍വി വീണ്ടും വിഭാഗീയതയ്ക്ക് ഇടയാക്കും.

ബിജെപിയ്ക്കും അരുവിക്കരയിലെ വിജയം ജീവശ്വാസമാണ്. ജയിച്ചാല്‍ അത് ചരിത്രമാകും, കേരളനിയമസഭയില്‍ അക്കൗണ്ട് തുറക്കാം..അതും രാജഗോപാല്‍ എന്ന മുതിര്‍ന്ന നേതാവിന്റെ വിജയത്തോടെ..അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും, തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും ബിജെപിയെ പിന്നെ പിടിച്ചാല്‍ കിട്ടില്ല. തോറ്റാല്‍ എന്നും തോല്‍ക്കാനാണ് വിധി എന്ന രാജഗോപാലിനുള്ള കളിയാക്കല്‍ ബിജെപിയെ നാണം കെടുത്തും. എന്നാല്‍ വലിയ തോതില്‍ വോട്ട് പിടിച്ചാല്‍ പറഞ്ഞ് നില്‍ക്കാമെന്നത് ബിജെപിയ്ക്ക് ആശ്വാസകരമാണ്. മുപ്പതിനായിരത്തില്‍ കൂടുതല്‍ വോട്ട് പിടിച്ചാല്‍ അത് വലിയ നേട്ടം തന്നെയാകും ബിജെപിയ്ക്ക് എന്നതില്‍ സംശയമില്ല, രണ്ടാം സ്ഥാനത്തെത്തിയാലും അത് വലിയ അംഗീകാരം തന്നെയായിരിക്കും.
ഇടത് മുന്നണി മൂന്നാം സ്ഥാനത്തെത്തിയാല്‍ അത് ബിജെപിയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നും അവര്‍ കണക്ക് കൂട്ടുന്നു.

Tags: aruvikara
ShareTweetSendShare

Latest stories from this section

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

Discussion about this post

Latest News

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies