മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലും കള്ളവോട്ട്. ധര്‍മ്മടത്ത് സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളുമായി യുഡിഎഫ് ആണ് രംഗത്തെത്തിയത്. ധര്‍മ്മടത്തെ 52ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. സിപിഐ പ്രാദേശിക നേതാവിന്റെ വിദേശത്തുള്ള മകന്റെ വോട്ട് സിപിഎം പ്രവര്ത്തകന് കള്ളവോട്ടായി ചെയ്തുവെന്നാണ് ആരോപണം. ഇത് തിരിച്ചറിഞ്ഞ യുഡിഎഫ് ബൂത്ത് ഏജന്റുമാര്‍ പ്രതിഷേധിച്ചെങ്കിലും പ്രിസൈഡിങ് ഓഫീസര്‍ കള്ളവോട്ടിന് അനുമതി നല്‍കിയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു.
മുഹമ്മദ് ഷാഫി എന്നയാളുടെ വോട്ടും ഇതേ സിപിഎം പ്രവര്ത്തകന് ചെയ്തതായും ആരോപണമുണ്ട്. തളിപറമ്പില്‍ കള്ളവോട്ട് നടത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. കണ്ണൂരില്‍ വ്യാപകമായ കള്ളവോട്ട് സിപിഎം നടത്തിയെന്നാണ് ആരോപണം.
കാസര്‍കോട് ഉദുമയില്‍ മുസ്ലീം ലീഗ് നേതാവിന്റെ നേതൃത്വത്തില്‍ ബൂത്ത് പിടിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പ്രിസൈഡിങ് ഓഫീസറെയടക്കം ഭീഷണിപ്പെടുത്തിയാണ് ലീഗ് നേതാവിന്റെ നേതൃത്വത്തില്‍ നാട്ടിലില്ലാത്തവരുടെ വോട്ടുകള്‍ രേഖപ്പെടുത്തിയത്.
Discussion about this post