നടന് മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്നു എന്ന ഒരൊറ്റ കാര്യമതി ബറോസിനെ ആരാധകരുടെ ആകര്‍ഷക കേന്ദ്രമാക്കാന്‍. എന്നാല്‍ അതു കൊണ്ടു മാത്രം പൂര്അ അര്‍ത്ഥത്തിലുള്ള ലാല്‍ ചിത്രത്തിന്റെ കൗതുകങ്ങളും പ്രാധ്യാനവും തീരില്ല. ബറോസായി ലാല്‍ അഭിനയിക്കുമ്പോള്‍ സഹനടന്മാരായ ബോളിവുഡിലെ പ്രമുഖ താരങ്ങളെത്തും എന്നതാണ് പുതിയ വിശേഷം.
സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും. സിനിമയുടെ പ്രധാന നിര്‍മ്മാതാവായി ആന്റണി പെരുമ്പാവൂരും ബറോസിനൊപ്പമുണ്ടാകും. കോടികളുടെ ബജറ്റാണ് ബോറോസിനായി മാറ്റിവെക്കുക.
പോര്‍ച്ചുഗല്‍ പോലുള്ള വിദേശ രാജ്യങ്ങളടക്കം നിരവധി ലൊക്കേഷനുകളും ചിത്രത്തിനുണ്ടാവും.വാസ്കോഡഗാമയുടെ നിധി സൂക്ഷിക്കുന്ന ബറോസിന്റെ കഥ പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലാവും.
ജിജോ എഴുതിയ നോവലിനെ അടിസ്ഥാനമാക്കിയാണു ബറോസ് ജനിച്ചത്. തിരക്കഥ ജിജോ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഈ തീരുമാനം താന്‍ മുന്‍കൂട്ടി എടുത്തതല്ലെന്നും സംഭവിച്ച് പോയതാണെന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്.
ഇതിനിടെ ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചലച്ചിത്രത്തിന്റെ സംവിധായകന് ജിജോ പുന്നൂസുമായി സംസാരിക്കുമ്പോള്‍ ലഭിച്ച ഒരു ത്രെഡില്‍ നിന്നാണ് സിനിമയുടെ കഥ വികസിച്ചതെന്നും അദ്ദേഹം പറയുന്നു. രാജ്യത്തെ മിക്ക ഭാഷകളിലും സിനിമ ഡബ് ചെയ്യും.
Discussion about this post