ഐഎസ് ബന്ധമുള്ള പാലക്കാട് സ്വദേശിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി റിയാസിനെയാണ് ചോദ്യം ചെയ്യലിനു ശേഷം എന്‍ഐഎ അറസ്റ്റ് ചെയ്തത്. റിയാസിനെ ഇന്ന് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും.
ഞെട്ടിക്കുന്ന മൊഴിയാണ് റിയാസില്‍ നിന്ന് എന്‍ഐഎയ്ക്ക് ലഭിച്ചത്. പുതുവത്സര ദിനത്തില്‍ കേരളത്തില്‍ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് റിയാസ് മൊഴി നല്കി. വിദേശികള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളില്‍ സ്ഫോടനം നടത്താനായിരുന്നു പദ്ധതി. സ്ഫോടന സാമഗ്രികള്‍ ശേഖരിക്കാന്‍ സിറിയയില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചു. എന്നാല്‍ ആവശ്യമായ പിന്തുണ മറ്റ് കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചില്ല. എന്നാല്‍ താന്‍ സ്ഫോടന പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നുവെന്നും റിയാസ് പറഞ്ഞു.
ശ്രീലങ്കന്‍ സ്ഫോടനങ്ങളുടെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിമുമായി റിയാസിനു ബന്ധമുള്ളതായും അന്വേഷണ സംഘം അറിയിച്ചു. റിയാസിന്റെ മൊബൈലില്‍ നിന്നു ശ്രീലങ്കയിലേക്കും തിരിച്ചും ഒട്ടേറെ സംഭാഷണങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ശ്രീലങ്കയില്‍ നടന്ന സ്ഫോടനങ്ങളുമായി ബന്ധമുണ്ടെന്നു സ്ഥിരീകരിക്കാനായിട്ടില്ലെന്നും എന്‍ഐഎ പറഞ്ഞു.
റിയാസിനെയും കാസര്‍ഗോഡ് സ്വദേശികളായ രണ്ട് പേരെയും എന്‍ഐഎ ചോദ്യം ചെയ്ത് വരികയായിരുന്നു. മറ്റ് രണ്ടുപേരുടെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായില്ലെന്നാണ് സൂചന.ഒരു ദിവസം മുന്‍പാണ് ചോദ്യം ചെയ്യാനായി ഇവരെകസറ്റഡിയിലെടുത്തത്.
കേരളത്തില്‍ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ആളുകളെ പോയതുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് ബന്ധമുണ്ടെന്ന് എന്‍ഐഎ കണ്ടെത്തി. ഇന്ത്യയില്‍ നിന്ന് ഐഎസിലേക്ക് പോയ ചിലര്‍ റിയാസുമായി ബന്ധപ്പെട്ടതായി ചോദ്യം ചെയ്യലില്‍ എന്‍ഐഎക്ക് വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് റിയാസ് പദ്ധതി ഇട്ടിരുന്നതായി എന്‍ഐഎ വ്യക്തമാക്കി. ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ ആസൂത്രകന്‍ സഹ്റാന്‍ ഹാഷിമിന്റെ ആരാധകന് ആയിരുന്നു റിയാസെന്നും എന്‍ഐഎ വ്യക്തമാക്കി.
Discussion about this post