ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനു കേരളത്തില്‍ നിന്നു നേതാക്കളെത്തും.വി.മുരളീധരൻ എം.പി, സുരേഷ് ഗോപി എം.പി, കെ.സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ എന്നിവരാണ് ഡൽഹിയിൽ പ്രചാരണത്തിനെത്തുന്നത്.ഈ മാസം നാലുമുതൽ ഏഴുവരെ വിവിധ നേതാക്കൾ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.
മയൂർ വിഹാർ ഫേസ് ത്രീയിൽ 4നു വൈകിട്ട് 7നു ബിജെപി സൗത്ത് ഇന്ത്യൻ സെൽ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിൽ കെ. സുരേന്ദ്രൻ പ്രസംഗിക്കും. ദിൽഷാദ് ഗാർഡനിൽ 5നു രാവിലെ 9.30നു നടക്കുന്ന യോഗത്തിലും കെ. സുരേന്ദ്രൻ പ്രസംഗിക്കും. മെഹ്റോളിയിൽ 5നു വൈകിട്ട് 6നു കെ. സുരേന്ദ്രനും വി. മുരളീധരൻ എംപിയും പ്രസംഗിക്കും.
അഞ്ചിന് രാവിലെ പത്തിന് വികാസ്പുരി, 11-ന് ഹസ്താൽ, വൈകീട്ട് ആറിന് ഗോൾ മാർക്കറ്റ് എന്നിവിടങ്ങളിലാണ് ശോഭാ സുരേന്ദ്രൻ പങ്കെടുക്കുന്ന പരിപാടികൾ. ആറാം തീയതി വൈകീട്ട് ഏഴിന് ആർ.കെ. പുരത്ത് നടക്കുന്ന തെരഞ്ഞെടുപ്പുയോഗത്തിൽ സുരേഷ് ഗോപി സംസാരിക്കും.
ഏഴിന് വൈകീട്ട് ഏഴരയ്ക്ക് തുഗ്ലക്കാബാദിലും സുരേഷ് ഗോപി പ്രസംഗിക്കും. കൂടുതൽ കേരളാ നേതാക്കളെ എത്തിച്ച് ഏഴു മണ്ഡലങ്ങളിലും പരമാവധി മലയാളി വോട്ടുകൾ സമാഹരിക്കാനാണ് ബി.ജെ.പി. ലക്ഷ്യമിടുന്നതെന്ന് സൗത്ത് ഇന്ത്യൻ സെൽ പ്രഭാരി പ്രസന്നൻ പിള്ള പറഞ്ഞു.
Discussion about this post