ആദിവാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമമുണ്ടാക്കി എന്ന പ്രസംഗത്തിന് ഇടയിലെ പരാമര്‍ശം രാഹുല്‍ ഗാന്ധിയുടെ ചട്ടലംഘനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയില്‍ നടത്തിയ ഈ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി.
പ്രധാനമന്ത്രി പുതിയൊരു നിയമം ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ ആദിവാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കാം എന്ന് പറയുന്നുണ്ട് എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍. തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് ഈ പരാമര്‍ശം എന്ന് വിലയിരുത്തിയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കുവാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ വിശദീകരണം നല്‍കിയില്ലെങ്കില്‍ ഇനിയൊരു മുന്നറിയിപ്പുമില്ലാതെ നടപടിയെടുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post