കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി. ഹിന്ദു മഹാസഭയാണ് ഈ ആവശ്യം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചത്. ബ്രിട്ടീഷ് പൗരത്വം ഉള്ളതിനാല്‍ രാഹുലിനെ മല്‍സരിക്കാന്‍ അനുവദിക്കരുതെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.
ഹിന്ദു മഹാസഭയെ കൂടാതെ യുണൈറ്റഡ് ഹിന്ദു ഫ്രണ്ടും ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. ബ്രിട്ടീഷ് പൗരത്വമുള്ള രാഹുല്‍ഗാന്ധിയുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച സുപ്രിംകോടതി, കേസില്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി അടുത്ത ആഴ്ചയിലേക്ക് മാറ്റിവെച്ചു.
Discussion about this post