കണ്ണൂര്‍: ബൂത്തുകളിലെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങള്‍ക്ക് പുറമേ ഇലക്ഷന് കമ്മീഷന്റെ ക്യാമറയിലെ ദൃശ്യങ്ങളും സിപിഎമ്മിന് നല്‍കിയെന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കെ സുധാകരന് പരാതി നല്കി. ഭരണ സ്വാധീനത്തിന് വഴങ്ങി പോളിംഗ് ബൂത്തുകളിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഏര്‍പ്പെടുത്തിയ വീഡിയോ സംവിധാനത്തിന്റെ രഹസ്യാത്മകത ജില്ലാ കലക്ടര്‍ നഷ്ടപ്പെടുത്തിയെന്നാണ് ആരോപണം.
വെബ് കാസ്റ്റിങ് ദൃശ്യങ്ങള്‍ക്ക് പുറമെ ഇലക്ഷന് കമ്മീഷന് ബൂത്തുകളില്‍ സ്ഥാപിച്ച ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളും സിപിഎം ഇന്നലെ പുറത്തു വിട്ടിരുന്നു. ഇതിനെതിരെയാണ് സുധാകരന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ സമീപിച്ചിരിക്കുന്നത്.
രഹസ്യമായി സൂക്ഷിക്കേണ്ട വീഡിയോ ദൃശ്യങ്ങള്‍ കലക്ടര്‍ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്ക് ലഭ്യമാക്കി. ഇത് ഗുരുതരമായ തെറ്റാണ്. അതിനാല്‍ വീഡിയോ ദൃശ്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ നടപടിയുണ്ടാകണമെന്നും കെ സുധാകരന് പരാതിയില്‍ ആവശ്യപ്പെടുന്നു.
Discussion about this post