ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ റാലി നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ജാര്‍ഖണ്ഡിലെ ഖൂംടിയില്‍ ബിജെപി ഓഫീസ് നക്സലുകള്‍ ബോംബിട്ടു തകര്‍ത്തു. സറൈകേല ജില്ലയിലെ ഖരസ്വാനിലെ ഖൂംടിയിലാണ് സംഭവം. പുലര്‍ച്ചെ 12 മണിയോടെ പൊപ്പ് ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ അര്ജുന് മുണ്ഡയാണ് ഖൂംടിയില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി. ഖൂംടിയിലടക്കം സംസ്ഥാനത്ത് നിരവധി തെരഞ്ഞെടുപ്പ് റാലികളാണ് വെള്ളിയാഴ്ച പദ്ധതിയിട്ടിരിക്കുന്നത്. കോഡെര്‍മ, റാഞ്ചി എന്നിവിടങ്ങളിലാണ് മറ്റ് പ്രധാന റാലികള്‍ നടക്കുന്നത്.
ജാര്‍ഖണ്ഡിലെ 14 ലോക്സഭാ മണ്ഡലങ്ങളില്‍ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ളതാണ്. അഞ്ചാം ഘട്ടമായി മെയ് ആറിനാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.
മഹാരാഷ്ട്രയിലെ ഗാഡ്ച്ചിറോളിയില് നക്സല്‍ ആക്രമണം നടന്നതിന് രണ്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവിടെ ആക്രമം ഉണ്ടായത്. ഗഡ്ച്ചിറോളിയില്‍ നക്സല്‍ ആക്രമണത്തില്‍ 16 പേര് കൊല്ലപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ വ്യാപക ആക്രമമാണ് നക്സല്‍ ബാധിത മേഖലകളില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഏപ്രില്‍ 9ന് ചത്തീസ്ഗഡില്‍ ദന്തേവാഡയില്‍ ബിജെപി എംഎല്‍എ ഭീമ മാന്‍ഡവി കൊല്ലപ്പെട്ടിരുന്നു.
Discussion about this post