In Facebook
ജെയ്ഷെ മുഹമ്മദ് എന്ന പാകിസ്ഥാന് ആസ്ഥാനമായ തീവ്രവാദ സംഘടനയുടെ തലവന്‍ മൗലാന മസൂദ് അസര്‍ നെ (രാഹുല്‍ ഗാന്ധിയുടെ ഭാഷയില്‍ അസര്‍ജി) ആഗോളഭീകരനായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചതിന്റെ നിരാശ മാറ്റാന്‍ കേരളത്തിലെ മാധ്യമ സഖാക്കളും, ഷുഡു സഹോദരങ്ങളും ഉയര്‍ത്തുന്ന ചോദ്യം വാജ്പോയീ സര്‍ക്കാര്‍ അല്ലേ ഈ ഭീകരനെ ജയിലില്‍ നിന്നും വിട്ടയച്ചത് എന്നതാണ്.
അതിലേക്ക് വരും മുമ്പ് ചില കാര്യങ്ങള്‍ കൂടി ശ്രദ്ധയില്‍പെടുത്താം. 2009 മുതല്‍ ഇന്ത്യ മൗലാന മസൂദ് അസര്‍ നെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നു എങ്കിലും പാകിസ്താന്റെ നിത്യമിത്രവും, ഇന്ത്യക്കെതിരെയുള്ള ഭീകരാക്രമണങ്ങള്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ കൊടുക്കുന്നതുമായ കമ്മ്യൂണിസ്റ്റ് ചൈന അതിനെ എന്നും എതിര്‍ത്തുപോന്നു. പക്ഷെ ഇപ്പോള്‍ ചൈനയും നില്‍ക്കക്കളി ഇല്ലാതെ വന്നപ്പോള്‍ ഇന്ത്യക്കൊപ്പം നിന്നു.
പിന്നെ ചില സഖാപ്പികള്‍ ഇത് അമേരിക്കയുടെ വിജയം ആണ് എന്നുപറഞ്ഞു ആശ്വാസം കൊള്ളുന്നുണ്ട്. മൗലാന അസര്നെ അമേരിക്കക്ക് എന്തിനാണ്? ഇന്ത്യയെ മാത്രം ഉന്നം വെക്കുന്ന ഈ തീവ്രവാദിയെ ആഗോള ഭീകരനാക്കിയിട്ട് അമേരിക്കക്ക് എന്ത് നേടാനാണ് എന്നൊന്നും ചോദിച്ചു നിങ്ങളുടെ കുരു വീണ്ടും പൊട്ടിക്കുന്നില്ല.
കാര്യം നിസ്സാരം. പാകിസ്ഥനില്‍ കയറി ഇന്ത്യ തീവ്രവാദികളെ കൊന്നാലും, ലോകരാജ്യങ്ങള്‍ തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്ക്കൊപ്പം നിന്നാലും അതിന്റെ ക്രെഡിറ്റ് ഇന്ത്യ ഭരിക്കുന്നവര്‍ക്ക് പോകരുത്. അതുകൊണ്ട് ഇങ്ങനെയൊക്കെ പറഞ്ഞു ആശ്വസിക്കുന്നു. എന്നാലും ഇതൊക്കെ എങ്ങനെ സഹിക്കുന്നു സഖാപ്പികളെ?
ഇനി നമ്മുക്ക് മൗലാന അസര്‍ എന്ന ഈ ആഗോളഭീകരനെ ഇന്ത്യ മോചിപ്പിച്ച ആ സംഭവത്തിലേക്ക് കണ്ണോടിക്കാം.
1994 മുതല്‍ ഇന്ത്യയിലെ ജയിലില്‍ ആയിരുന്നു ഈ മതേതര തീവ്രവാദി. 1999 ഡിസംബര്‍ 24 ന് നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് 176 യാത്രക്കാരും 15 ജീവനക്കാരുമായി പറന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം IC 814 തീവ്രവാദികള്‍ റാഞ്ചി. ആദ്യം വിമാനം ഭീകരതയുടെ ആസ്ഥാനമായ പാകിസ്താനിലേക്ക് പറത്താന്‍ ആവശ്യപ്പെട്ടു എങ്കിലും പാകിസ്ഥാന് അനുമതി നിഷേധിച്ചതിനാലും വിമാനത്തിലെ ഇന്ധനം ഏതാണ്ട് തീരാറായതിനാലും ഇന്ത്യയിലെ അമൃതസര്‍ വിമാനത്താവളത്തില്‍ ഇറക്കി.
അമൃതസറില്‍ 45 മിനിറ്റ് മാത്രമാണ് വിമാനം ഉണ്ടായിരുന്നത്. NSG കമാന്‍ഡോകള്‍ എത്തുന്നതിന് മുമ്പായി അപകടം മണത്ത തീവ്രവാദികള്‍ പൈലറ്റ്നെ തോക്കിന്മുനയില് നിര്‍ത്തി വിമാനം വീണ്ടും ലാഹോറിലേക്കും അവിടെനിന്നു ഇന്ധനം നിറച്ച് ദുബായിലേക്കും, തുടര്‍ന്ന് അടുത്ത ദിവസം താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിലേക്കും കൊണ്ടുപോയി. ഇതിനിടയില്‍ ഒരു ബന്ദിയെ തീവ്രവാദികള്‍ വധിച്ചു.
ദുബായിയില്‍ വിമാനം എത്തിയ സമയത്ത് തന്നെ ബന്ദികളെ മോചിപ്പിക്കാന്‍ തീവ്രവാദികള്‍ മുന്നോട്ടു വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കണം എന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ പ്രക്ഷോഭം തുടങ്ങി.
ബന്ദികളാക്കപ്പെട്ടവരുടെ ബന്ധുക്കള്‍ അടക്കമുള്ള ആള്‍ക്കൂട്ടത്തെ നയിച്ചത് ഒരു കമ്മ്യൂണിസ്റ്റ് നേതാവ് ആയിരുന്നു എന്നത് ഈ അവസരത്തില്‍ പ്രത്യേകം ഓര്‍ക്കണം. ആ ആള്‍കൂട്ടത്തില്‍ ബന്ധുക്കളുടെ എണ്ണം വളരെ കുറവായിരുന്നു എന്നതും ശ്രദ്ധിക്കണം.
അന്ന് ആ ആള്‍കൂട്ടം ഉയര്‍ത്തിയ മുദ്രാവാക്യങ്ങളുടെ സാമ്പിള്‍ ഇവയാണ്;
‘We don’t care if you have to give away Kashmir,’
‘Kashmir de do, kuchh bhi de do, hamare logon ko ghar wapas lao.’
‘Bhaand me jaaye desh aur bhaand me jaaye desh ka hit. (To hell with the coutnry and national interest),’
”all 36 terrorists named by the hijackers to be released immediately, in the past terrorists had been released from prison to secure the freedom of Ms Rubayya Sayeed, daughter of Mufti Mohammed Sayeed, while he was Home Minister in VP Singh’s Government. ‘Why can’t you release the terrorists now when our relatives are being held hostage?’
Squadron Leader Ajay Ahuja യുടെ പത്നിയും, Lt Vijayant Thapar ന്റെ പിതാവും അടക്കം കാര്‍ഗിലില്‍ വീരമൃത്യ വരിച്ച ധീരസൈനികരുടെ ബന്ധുക്കള്‍ ഈ പ്രക്ഷോഭകരുമായി സംസാരിച്ചു. ഭീകരരുടെ ആവശ്യങ്ങള്‍ക്ക് മുമ്പില്‍ രാജ്യം വിട്ടു വീഴ്ച ചെയ്യരുത് എന്ന കാര്യം അവര്‍ മുന്നോട്ടു വെച്ചു. അജയ് അഹൂജയുടെ വിധവയോട് പ്രക്ഷോഭകരുടെ തിരിച്ചുള്ള പ്രതികരണം ഇതായിരുന്നു ‘She has become a widow, now she wants others to become widows’!
ഈ ബന്ദികളുടെ കുടുംബാംഗങ്ങളെ നയിച്ചതും കാശ്മീര്‍ വിട്ടുകൊടുത്താലും, രാജ്യ താല്‍പ്പര്യങ്ങള്‍ക്ക് എതിരാണെങ്കിലും തീവ്രവാദികള്‍ ആവശ്യപ്പെട്ട 36 തീവ്രവാദികളെ ഉടന്‍ മോചിപ്പിക്കണം എന്നും $ 200 മില്യണ്‍ പണമായി നല്‍കണമെന്നും ആവശ്യപ്പെട്ടത് ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ നേതൃത്വത്തില്‍ ആയിരുന്നു. നിഷ്പക്ഷത ചമയുന്ന കമ്മ്യൂണിസ്റ്റ് മാധ്യമങ്ങളും വിഷയം ആളിക്കത്തിച്ചു.
ഒടുവില്‍ 36 എന്നത് 3 ആയി ചുരുക്കി തീവ്രവാദികളെ ഇന്ത്യക്കു വിട്ടയക്കേണ്ടി വന്നു. തീവ്രവാദികളെ വിട്ടയക്കാന്‍ തെരുവില്‍ അലമുറയിട്ടവര്‍ തീവ്രവാദികളെ വിട്ടയച്ചു ബന്ദികളെ മോചിപ്പിച്ചപ്പോള്‍ വിളിച്ചുപറഞ്ഞു ‘shameful surrender’ എന്ന്.
ഇതേ കമ്മ്യൂണിസ്റ്റുകാര്‍ തന്നെയാണ് തീവ്രവാദി യാക്കൂബ് മേമനെ തൂക്കികൊല്ലാന്‍ സുപ്രീം കോടതി വിധിച്ചപ്പോള്‍ അതിനെതിരെ തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചത്, ഇതേ കമ്മ്യൂണിസ്റ്കാര്‍ തന്നെയാണ് അഫ്സല് ഗുരു എന്ന ഭീകരന് ജയ് വിളിക്കുകയും ഇന്ത്യയെ വെട്ടിമുറിക്കണം എന്നാവശ്യപ്പെട്ടു മുദ്രാവാക്യം വിളിക്കുകയും ചെയ്ത രാജ്യദ്രോഹികള്‍ക്ക് പിന്തുണ നല്കിയതും. ഇതേ കമ്മ്യൂണിസ്റ്റുകാര്‍ തന്നെയാണ് പലസ്തീനിലെ തീവ്രവാദികള്‍ക്ക് വേണ്ടി തെരുവില്‍ ഇറങ്ങിയതും.
ഇതുതന്നെയാണ് ഇന്നും നടക്കുന്നത്. രാജ്യതാല്പര്യങ്ങള്ക്കു വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് പിന്തുണ നല്‍കും. ദേശദ്രോഹികളക്കെതിരെ നടപടി എടുത്താല്‍ മനുഷ്യാവകാശ ലംഘനം, ന്യൂന പക്ഷങ്ങളെ ആക്രമിക്കുന്നു എന്നൊക്കെ പറഞ്ഞു നിലവിളിക്കും.
മുകളില്‍ പറഞ്ഞ കമ്മ്യൂണിസ്റ്റ് നേതാവിന്റെ പാര്‍ട്ടി ഭരിക്കുന്ന നാട്ടില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ സിറിയയില്‍ പോയി ഇസ്ലാമിക് സ്റ്റേറ്റ് എന്ന തീവ്രവാദി സംഘത്തില്‍ ചേര്‍ന്നത് എന്നതില്‍ അത്ഭുദം ഇല്ല. ഇതേ നാട്ടിലാണ് വിദേശ രാജ്യങ്ങളില്‍ തീവ്രവാദി അക്രമം ഉണ്ടാകുമ്പോള്‍ അവിടെനിന്നുള്ള അന്വേഷക സംഘം കുറ്റവാളികളെ തേടി എത്തുന്നതും.
ഈ നമ്പര്‍ വണ്‍ നാടിനെ ഭീകരരുടെ നഴ്സറി എന്ന് വിളിക്കുന്നത് അപമാനിക്കലാണ്, ഭീകരതയുടെ കാര്യത്തില്‍ ഈ നമ്പര്‍ വണ്‍ സംസ്ഥാനം ഇപ്പോള്‍ ശരിക്കും നഴ്സറി അല്ല ഒരു യൂണിവേഴ്സിറ്റി തന്നെയാണ്. ലോകത്ത് എവിടെ തീവ്രവാദി ആക്രമണം ഉണ്ടയാലും മതേതര നമ്പര്‍ വണ്‍ നാട്ടില്‍ അന്വേഷണം എന്ന നിലയിലായി കാര്യങ്ങള്‍. നിലനില്‍പ്പിനും, പണത്തിനും ആയി മതതീവ്രവാദികളെ പിന്തുണക്കുകയാണ് കമ്മ്യൂണിസ്റ്റുകാര്‍.
ധര്‍മം പാലിച്ചു ഭരണം നടത്തുക എന്ന ബിജെപി നയം കമ്മ്യൂണിസ്റ്റുകാര്‍ ഉള്ളിടത്ത് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ തിരിച്ചടി ഉണ്ടാകും. ലോകചരിത്രം അങ്ങനെയാണ്. മാനവികതയും സഹിഷ്ണുതയും ഡല്‍ഹിയില്‍ പ്രസംഗിക്കുന്ന കമ്മ്യൂണിസ്റ്കാര്‍ ഭരിച്ചപ്പോള്‍ 20000 ത്തോളം കോണ്‍ഗ്രെസ്സുകാരാണ് ത്രിപുരയില്‍ മാത്രം കമ്മ്യൂണിസ്റ്റുകാരാല്‍ കൊല്ലപ്പെട്ടത്. ബംഗാളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഔദ്യോഗികമായി തന്നെ 40000 ത്തിനു മുകളില്‍ വരും. കമ്മ്യൂണിസ്റ്റ് ഐഡിയോളജി എന്നത് തന്നെ അക്രമം ആണ്. ലോകത്ത് ഏറ്റവും അധികം ആളുകള്‍ കൊല്ലപ്പെട്ടതും കമ്മ്യൂണിസ്റ്റുകാരാല്‍ തന്നെയാണ്.
എണ്ണത്തില്‍ കുറവാണ് എങ്കിലും രാജ്യത്തെ ജനങ്ങളുടെ ഇടയില്‍ സ്പര്‍ദ്ധ ഉളവാക്കി കലാപം സൃഷ്ട്ടിക്കാന്‍ ഇപ്പോഴും ഇവര്‍ക്കാകും. അത് മനസിലാക്കി മുന്നോട്ട് പോയില്ലെങ്കില്‍ രാജ്യം പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ഇവര്‍ രാജ്യത്ത് അരാജകത്വം സൃഷ്ട്ടിക്കും, ജനങ്ങളെ കലാപത്തിലേക്ക് തള്ളിവിടും.
ഇന്ത്യയുടെ തെക്കേ അറ്റത്ത് മാത്രം ഇപ്പോള്‍ കൂട്ടി ഇട്ടിരിക്കുക ആണെങ്കിലും നിലനില്‍പ്പിനായി മത തീവ്രവാദികളോടൊപ്പം ചേര്‍ന്ന് ഇന്ത്യ വിരുദ്ധത ആളിക്കത്തിക്കും ഇവറ്റകള്. ഭരണാധികാരികളും ജനങ്ങളും ജാഗ്രതയോടെ ഇവരെ നേരിടണം.
Ref ; This was originally published in The Pioneer on December 24, 2008.
https://www.facebook.com/jithinjacob.jacob/posts/2145163975553396
Discussion about this post