തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ തിരക്ക് കഴിഞ്ഞ് സുരേഷ്ഗോപി ശ്രീലക്ഷ്മിയെ കാണാന്‍ വന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി തൃശൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗര്‍ഭിണിയായ യുവതിയുടെ വയറ്റില്‍ കൈവെച്ച് അനുഗ്രഹിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ശ്രീലക്ഷ്മിയെ കാണാന്‍ എത്തിയതിന്റെ ചിത്രങ്ങള്‍ സുരേഷ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കൊഴിഞ്ഞു : ശ്രീലക്ഷ്മിയെ കാണാന്‍ സുരേഷ് ഗോപി എത്തി തന്നെയാണ് പങ്കുവച്ചത്.
ഗര്‍ഭിണിയെ അനുഗ്രഹിക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ഭാര്യ രാധിക സുരേഷ് ശ്രീലക്ഷ്മിയെ സന്ദര്‍ശിച്ചിരുന്നു. ഗര്‍ഭിണിയായ സ്ത്രീകളെ കണ്ടാല്‍ ഭഗവാന് പോലും എഴുന്നേറ്റു നില്ക്കും എന്ന രീതിയിലുള്ള സംസ്കാരത്തില്‍ വിശ്വസിക്കുന്ന ആളുകളാണ് തങ്ങളെന്നും അത് മനസ്സിലാക്കാന്‍ കഴിയാതെ വിമര്‍ശിക്കുന്നവരോട് മറുപടി പറയാന്‍ ഇല്ലെന്നും രാധിക പറഞ്ഞിരുന്നു. തെരഞ്ഞടുപ്പ് പ്രാചാരണത്തിന്റെ തിരക്ക് കഴിഞ്ഞാല്‍ സുരേഷ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കൊഴിഞ്ഞു : ശ്രീലക്ഷ്മിയെ കാണാന്‍ സുരേഷ് ഗോപി നേരിട്ടെത്തുമെന്ന് വാക്കു നല്‍കിയാണ് രാധിക മടങ്ങിയതും.
Discussion about this post