യുപിഎ ഭരണകാലത്ത് ഫ്രാന്‍സുമായി ഒപ്പുവെച്ച പ്രതിരോധ ഇടപാടില്‍ രാഹുല്‍ ഗാന്ധി അനധികൃത ഇടപെടല്‍ നടത്തിയെന്ന് അരുണ്‍ ജെയ്റ്റ്‌ലി.സ്‌കോര്‍പിയോണ്‍ അന്തര്‍വാഹിനി ഇടപാടിന്റെ അനുബന്ധ കരാര്‍ ലഭിച്ചത് രാഹുലിന്റെ വേണ്ടപ്പെട്ടവര്‍ക്കെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
2011ലാണ് സ്കോര്‍പീന്‍ അന്തര്‍വാഹിനകള്‍ക്കായി ഇന്ത്യ ഫ്രാന്‍സുമായി കരാര്‍ ഒപ്പിട്ടത്. രാഹുല്‍ ഗാന്ധിയുടെ ബിസിനസ് പങ്കാളിയായിരുന്ന അമേരിക്കന്‍ പൗരന്‍ ഉള്‍റിക് മക്നൈറ്റിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിക്കാണ് സ്കോര്‍പീന്‍ ഇടപാടിന്‍റെ അനുബന്ധ കരാര്‍ ലഭിച്ചതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ബാക്ഒാപ്സ് എന്ന കമ്പനിയില്‍ രാഹുലിന്‍റെ പങ്കാളിയായിരുന്നു മക്നൈറ്റ്.
ബാക്ഒാപ്സിന്‍റെ 65 ശതമാനം ഒാഹരികള്‍ രാഹുല്‍ ഗാന്ധിയുടെയും 35 ശതമാനം ഒാഹരികള്‍ ഉള്‍റിക് മക്നൈറ്റിന്‍റെയും ഉടമസ്ഥതയിലായിരുന്നു. രാഹുല്‍ സ്വന്തം സുഹൃത്തിന് അനുബന്ധകരാര്‍ ലഭിക്കാന്‍വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുത്തുവെന്ന് യു.പിയിലെ പ്രതാപ്ഗഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. രാഹുല്‍ മറഞ്ഞിരുന്ന് പ്രവര്‍ത്തിക്കുന്ന പ്രതിരോധ ഇടനിലക്കാരനാണെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി.
Discussion about this post