മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കെതിരെ കേസെടുത്തു. ബാബാ രാംദേവ് നൽകിയ പരാതിയിൽ ഹരിദ്വാർ പൊലീസാണ് കേസെടുത്തത്. രാമായണത്തിലും മഹാഭാരതത്തിലും അക്രമം ഉണ്ടെന്ന പരാമര്‍ശത്തിനെതിരെയാണ് പരാതി.
ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയ യച്ചൂരി മാപ്പുപറയണമെന്നും ബാബാ രാംദേവ് ആവശ്യപ്പെട്ടു.രാമായണവും മഹാഭാരതവും അക്രമവും യുദ്ധവും നിറഞ്ഞതാണെന്നുള്ള പരാമര്‍ശത്തിനെതിരെയാണ് രാംദേവ് പരാതി നല്‍കിയിരിക്കുന്നത്.ഹരിദ്വാര്‍ എസ്എസ്പിയ്ക്ക് അദ്ദേഹം പരാതി നല്‍കിയത്.
‘ഹിന്ദുക്കളും അക്രമാസക്തരാകുമെന്ന് ഇതിഹാസങ്ങളായ മഹാഭാരതവും രാമായണവും തെളിയിക്കുന്നു’ എന്നായിരുന്നു യെച്ചുരിയുടെ പരാമര്‍ശം.ഹിന്ദുക്കള്‍ ഹിംസയില്‍ വിശ്വസിക്കുന്നില്ല എന്ന ഭോപാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രഗ്യാ സിങ് താക്കൂറിന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു യെച്ചൂരി.
Discussion about this post