ബി.ജെ.പിക്കും പ്രധാനമന്ത്രിക്കും പിന്തുണയര്‍പ്പിച്ച് ഡല്‍ഹിയില്‍ താരങ്ങളുടെ കൂട്ടായ്മ. കേരളത്തില്‍ നിന്നുള്ള താരങ്ങളുടെ പങ്കാളിത്തം കൊണ്ടും പരിപാടി ശ്രദ്ധേയമായി. നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വരണമെന്ന് കേരളത്തില്‍ നിന്നുള്ള താരങ്ങള്‍ പറഞ്ഞു.
ഒരു വട്ടം കൂടി മോദി സര്‍ക്കാര്‍ ഈ മുദ്രാവാക്യത്തിന് സിനിമ മേഖലയിലും പിന്തുണയേറുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും തിരഞ്ഞെടുപ്പില്‍ പിന്തുണയര്‍പ്പിച്ച് ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് വിവിധ ഭാഷകളിലെ ചലച്ചിത്ര താരങ്ങള്‍ ഒത്തുകൂടി. കേരളത്തില്‍ നിന്ന് നടന് ഗോപകുമാറും, നടിമാരായ ജലജയും മേനകയും പങ്കെടുത്തു.. പ്രധാനമന്ത്രി നരേന്ദ്ര മോദി യഥാര്‍ഥ ഹീറോയാണെന്നാണ് മേനക പറഞ്ഞു.
ഇത്തവണയും നരേന്ദ്രമോദി തന്നെ അധികാരത്തില്‍ വരുമെന്ന പ്രതീക്ഷയാണ് താരങ്ങള്‍ക്ക് പങ്കുവയ്ക്കാനുണ്ടായിരുന്നത്. രാഷ്ട്രീയവും സൗഹൃദവും പങ്കുവച്ച കൂട്ടായ്മയില്‍ തലയെടുപ്പോടെ നിന്ന റെസ്ലിംഗ് ചാമ്പ്യന്‍ ഖലിയായിരുന്നു താരം.
Discussion about this post