‘സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നെന്ന വിവരം ലാല്‍ തന്നെ എല്ലാവരെയും അറിയിച്ചപ്പോള്‍ അത്ഭുതമാണ് തോന്നിയത്. സിനിമ സംവിധാനം ചെയ്യാന്‍ പോകുന്ന കാര്യം പത്തു വര്‍ഷം മുമ്പെ ലാല്‍ എന്നോട് പറഞ്ഞതാണ്. പിന്നീട് അതിനെ പറ്റി ചോദിച്ചപ്പോള്‍ അങ്ങിനെ ഒരു സിനിമ ഉണ്ടായില്ലെന്നായിരുന്നു ലാലിന്റെ മറുപടി. പിന്നീട് മരക്കാറിന്റെ ലൊക്കേഷനില്‍ വെച്ച് ബറോസിന്റെ കഥ പറഞ്ഞു. കൂടെയുണ്ടാവില്ലേയെന്ന് എന്നോട് ചോദിച്ചു. ഈ സിനിമ ചെയ്യാന്‍ നിനക്ക് കഴിയുമെന്ന് ഞാന്‍ പറഞ്ഞു.’
‘ലാല്‍ ഒരു ജീനിയസാണ്. ഒന്നും മുന്‍കൂട്ടി തീരുമാനിക്കുന്ന സ്വഭാവമില്ല. ചെറിയ ഒരുപാട് സ്വപ്നങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. കൈലാസത്തില്‍ ആരുമറിയാതെ അലയണമെന്ന സ്വപ്നം അതിലൊന്നാണ്. മലയാള സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകനാകാന്‍ ലാലിന് കഴിയുമെന്നാണ് എന്റെ വിശ്വാസം. സിനിമയുടെ എല്ലാ വശങ്ങളെയും കുറിച്ച് കൃത്യമായ ധാരണയുള്ളയാള്‍ മോശം സംവിധായകനാവില്ല.’ പ്രിയദര്ശന് പറഞ്ഞു.
ബറോസ്സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന സിനിമയായിരിക്കുമെന്ന് ലാല്‍ വ്യക്തമാക്കിയിരുന്നു. ബറോസ്സ് ഗാര്ഡിയന് ഓഫ് ദ ഗാമാസ് ട്രഷര്‍’ ആണ് ആ കഥയെന്നും വാസ്കോഡ ഗാമയുടെ നിധി സൂക്ഷിക്കുന്ന ബറോസ്സിന്റെ കഥ പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലാണ് പറയുന്നതെന്നും ലാല്‍ പറയുന്നു. സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും.
Discussion about this post