കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 13 കള്ളവോട്ട് ചെയ്തതായി മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയുടെ സ്ഥിരീകരണം. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തും പാമ്പുരുത്തിയിലുമാണ് കള്ളവോട്ട് നടന്നത്. ധര്‍മ്മടത്ത് ഒരു കള്ളവോട്ടും പാമ്പുരുത്തിയില്‍ 9 പേര്‍ 12 കള്ളവോട്ട്് ചെയ്തതായാണ് പരിശോധനയില്‍ വ്യക്തമായത്.
ധര്‍മ്മടം മണ്ഡലത്തിലെ 52ാം ബൂത്തിലാണ് കള്ളവോട്ട് നടന്നത്. സിപിഎം പ്രവര്‍ത്തകനാണ് കള്ളവോട്ട് രേഖപ്പെടുത്തിയത്. പാമ്പുരുത്തിയില്‍ മാപ്പിള എയുപി സ്‌കൂളിലാണ് കള്ളവോട്ട് രേഖപ്പെടുത്തിയത്. ഇവരില്‍ ഒന്‍പതുപേരും മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ്. ഇവര്‍ക്കെതിരെ ജനപ്രാതിനിധ്യനിയമമനുസരിച്ച് ക്രിമിനല്‍ കേസെടുക്കണമെന്നും മുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി.
Discussion about this post