ഡല്‍ഹി:കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിയില്‍ വിധി പറയുന്നത് സുപ്രീം കോടതി മാറ്റിവച്ചു. റഫാല്‍ ഇടപാടില്‍ കാവല്ക്കാരന് കള്ളനാണെന്നു സുപ്രീം കോടതി കണ്ടെത്തിയെന്ന പരാമര്‍ശത്തിനെതിരെ ബിജെപി നേതാവ് മീനാക്ഷി ലേഖിയാണു ഹര്‍ജി ഫയല്‍ ചെയ്തത്. പരാമര്‍ശത്തില്‍ നിരുപാധികം മാപ്പു പറഞ്ഞ് രാഹുല്‍ സമര്‍പ്പിച്ച സത്യവാങ്മുലവും കോടതി അന്ന് പരിഗണിക്കും.
രാഹുല്‍ ഗാന്ധിയുടെ സത്യവാങ്മൂലം വൈകിപ്പോയെന്നു മീനാക്ഷി ലേഖിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോത്ത്ഗി വാദിച്ചു. ‘മാപ്പപേക്ഷ തള്ളിക്കളഞ്ഞ് രാഹുലിനെ ശിക്ഷിക്കണം. ശാസനയോ ജയില്‍ശിക്ഷയോ നല്‍കണം. ‘ചൗക്കിദാര്‍ ചോര്‍ ഹേ’ എന്നു കോടതി പറഞ്ഞെന്നാണ് രാഹുല്‍ ഗാന്ധി പൊതുജനങ്ങളോടു പറഞ്ഞത്’ – റോത്ത്ഗി വാദിച്ചു. അതേസമയം മാപ്പു പറയണമെന്ന കോടതി നോട്ടിസ് വരുന്നതിനു മുന്‍പുതന്നെ സത്യവാങ്മൂലം രാഹുല്‍ സമര്‍പ്പിച്ചിരുന്നതായി മുതിര്‍ന്ന അഭിഭാഷകന് അഭിഷേക് മനു സിങ്വി വാദിച്ചു.
Discussion about this post